‘കുട്ടികളിലെ ലഹരി വിധേയത്വം എങ്ങനെ കണ്ടെത്താം, എങ്ങനെ പരിഹരിക്കാം’: വെബ്ബിനാർ ഓഗസ്റ്റ് 26ന്

‘കുട്ടികളിലെ ലഹരി വിധേയത്വം എങ്ങനെ കണ്ടെത്താം, എങ്ങനെ പരിഹരിക്കാം’: വെബ്ബിനാർ ഓഗസ്റ്റ് 26ന്

തിരുവനന്തപുരം: വിമുക്തിമിഷനും വനിതാ ശിശുവികസനവകുപ്പും രക്ഷകർത്താക്കൾക്കായി ഓഗസ്റ്റ് 26ന് വൈകിട്ട് 6.30 മുതൽ 8 വരെ ‘കുട്ടികളിലെ ലഹരി വിധേയത്വം എങ്ങനെ കണ്ടെത്താം, എങ്ങനെ പരിഹരിക്കാം’ എന്ന വിഷയത്തിൽ ബോധവൽക്കരണ വെബ്ബിനാർ സംഘടിപ്പിക്കുന്നു. വെബ്ബിനാർ നയിക്കുന്നത് തിരുവനതപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ കൺസൾറ്റൻറ് സൈക്യാട്രിസ്റ്റ് ഡോക്ടർ മോഹൻ റോയ്. വരും തലമുറ ലഹരിയുടെ കയങ്ങളിലകപ്പെടാതിരിക്കാൻ അവരെ കൈപിടിച്ചുയർത്താൻ ഓരോ രക്ഷാകർത്താവും അറിയാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ഈ വെബ്ബിനറിൽ സംവാദിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വിളിക്കേണ്ട നമ്പർ 8943592833 ” . കൂടാതെ പ്രസ്തുത ക്ലാസ്സിന്റെ ലൈവ് സ്ട്രീമിംഗ് https://www.facebook.com/vimukthikerala/ എന്ന വിമുക്തി മിഷൻെറ ഫേസ്ബുക്ക് പേജിലും എക്‌സൈസ് വകുപ്പിന്റെ https://www.youtube.com/channel/UCM8hXrWsSvzmqDTMSty1OhQ എന്ന യൂട്യൂബ് ചാനലിലും ലഭ്യമാണ്. ലൈവ് സ്ട്രീമിംഗിൽ പങ്കെടുക്കുന്ന രക്ഷകർത്താക്കളുടെ സംശയങ്ങൾ കമെന്റ് ബോക്സിൽ രേഖപ്പെടുത്തുകയും തിരഞ്ഞെടുക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി നൽകുന്നതാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!