പാലാരിവട്ടം പാലം നാളെ സര്‍ക്കാറിന് കൈമാറും: ഇ ശ്രീധരന്‍

പാലാരിവട്ടം പാലം നാളെ സര്‍ക്കാറിന് കൈമാറും: ഇ ശ്രീധരന്‍

കൊച്ചി: പുനര്‍നിര്‍മാണ പ്രവൃത്തിയ പൂര്‍ത്തിയാക്കിയ പാലാരിവട്ടം പാലം നാളെ സംസ്ഥാന സര്‍ക്കാറിന് കൈമാറുമെന്ന് ഇ ശ്രീധരന്‍. പൊതുജനങ്ങള്‍ക്കായി എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. നിശ്ചയിച്ച സമയത്തിലും വേഗത്തില്‍ പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാനായി. അതിവേഗം പ്രവൃത്തി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയെ അഭിന്ദിക്കുന്നു. എട്ട് മാസംകൊണ്ട് തീര്‍ക്കേണ്ട പ്രവൃത്തിയാണ് അഞ്ച് മാസംകൊണ്ട് തീര്‍ത്തതെന്നും ശ്രീധരന്‍ പറഞ്ഞു.

ഇന്ന് പാലത്തിന്റെ ഭാരപരിശോധന റിപ്പോര്‍ട്ട് ഡി എം ആര്‍സി സര്‍ക്കാറിന് കൈമാറും. പാലാരിവട്ടം പാലം വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്കൊടുവിലാണ് വീണ്ടും ഗതാഗത്തിന് തയ്യാറായത്. കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ഭാരപരിശോധന ഉച്ചയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷനും കൈമാറും. അതിന് ശേഷം ബാക്കിയുള്ളത് അതാവശ്യം മിനുക്ക് പണികള്‍ മാത്രമാണ്. ശനിയാഴ്ച മുതല്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാറിന് പാലം തുറന്നുകൊടുക്കാമെന്ന് ഡി എം ആര്‍ സി അധികൃതര്‍ അറിയിച്ചു.

പാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കുമ്ബോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒമ്ബത് മാസത്തിനുള്ളില്‍ ജോലി തീര്‍ക്കണം എന്നാണ്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത ഡി എം ആര്‍ സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും പത്ത് ദിവസവും കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. ഇതും കേരളത്തിന് പുതിയ അനുഭവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!