സാമ്പത്തിക ഞെരുക്കത്താല്‍ നട്ടംതിരിയുന്ന ഡയാലിസിസ് രോഗികള്‍ക്ക് ക്രൈസ്തവചിന്തയുടെ നേതൃത്വത്തില്‍ സഹായം അയച്ചു തുടങ്ങി.
മാര്‍ച്ച് മാസത്തില്‍ 11 പേര്‍ക്കാണ് 3000 രൂപാ വീതം നല്‍കിയത്. രോഗം മൂര്‍ച്ഛിച്ച് കഴിയുന്നവരും ഇവരില്‍ ഉണ്ട്. വാടകവീടുകളില്‍ കഴിയുന്നവരും സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്ന ഗൃഹനാഥന് പ്രമേഹം ബാധിച്ചതോടെ ജോലി ചെയ്യാന്‍ വയ്യാതെയായി. തുടര്‍ന്ന് ഡയാലിസിസ് തുടങ്ങിയതോടെ വീട്ടിലെ മറ്റൊരാളുടെ സഹായം കൂടി ആവശ്യമായി വന്നു. രണ്ടു പേര്‍ക്കും ജോലിക്കു പോകാന്‍ കഴിയാത്തതു കൊണ്ട് കുടുംബത്തിലെ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ഭക്ഷണ കാര്യങ്ങളും പരുങ്ങലിലായി.
സഹായം ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിന് വിധേയരാകുന്നവരാണ്. മാസം 12 തവണയില്‍ കുറയാതെ ഡയാലിസിസിനായി ആശുപത്രിയില്‍ പോകണം. ഓരോ പ്രാവശ്യം ആശുപത്രിയില്‍ പോയി വരുമ്പോള്‍ 1500 മുതല്‍ 2000 രൂപ വരെയാണ് ചെലവ്. ഓട്ടോ-കാര്‍ കൂലിയും ഇതില്‍ ഉള്‍പ്പെടും.
പാസ്റ്റര്‍ മാത്യു ശാമുവല്‍ (ഡാളസ്), പി.ജി.വര്‍ഗീസ് (ഒക്കലഹോമ), വര്‍ഗീസ് ചാക്കോ (കേരളം), മാത്യു കോര(ഫിന്നി-ഡാളസ്), സുവി. വര്‍ഗീസ് എം. ശാമുവല്‍ (യു.കെ.), കെ.കെ. പോള്‍ (ന്യൂയോര്‍ക്ക്), റവ. ബാബു ജോണ്‍ (ഡല്‍ഹി), റവ. സണ്ണി താഴാംപള്ളം (ഹ്യൂസ്റ്റണ്‍) എന്നിവരാണ് സ്പോണ്‍സര്‍മാര്‍.
തോപ്രാംകുടി പ്രകാശ് (ഇടുക്കി), പുല്‍പ്പള്ളി ചെറ്റപ്പാലം (വയനാട്), ബത്തേരി പൂമല (വയനാട്), മണ്ണൂര്‍ പായിപ്ര (എറണാകുളം), പുത്തന്‍കുരിശ് ചൂണ്ടി (എറണാകുളം), മലയാറ്റൂര്‍ ഇല്ലിത്തോട്(എറണാകുളം), എഴുപുന്ന സൗത്ത് (ആലപ്പുഴ), പത്തനാട് (കോട്ടയം), നെടുങ്ങാടപ്പള്ളി (കോട്ടയം), ഇരിട്ടി (കണ്ണൂര്‍), ഏഴിമല (കണ്ണൂര്‍) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്.
സ്ത്രീകളും അവിവാഹിതരും പാസ്റ്റര്‍മാരും ഇതിലുള്‍പ്പെടുന്നു. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സഹായം നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.