നിത്യതയിലേക്കു ചേര്‍ക്കപ്പെട്ട ശാരോന്‍ സഭകളുടെ സീനിയര്‍ നേതാവ് പാസ്റ്റര്‍ റ്റി.ജി. കോശിയെ (89) അമേരിക്കയിലെ വിശ്വാസികള്‍ അനുസ്മരിച്ചു. അമേരിക്കയിലെ ശാരോന്‍ സഭകളുടെ ചുമതലയിലാണ് അനുസ്മരണ സമ്മേളനം നടന്നത്. സഭകളുടെ അമേരിക്കന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് റ്റി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ റോയി കുര്യന് പ്രാര്‍ത്ഥിച്ചു.
റ്റി.ജി. കോശിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് സഭകളുടെ അന്തര്‍ദേശീയ പ്രസിഡന്റ് റവ. ജോണ്‍ തോമസ് പ്രസംഗിച്ചു. വൈസ്പ്രസിഡന്റ് പാസ്റ്റര്‍ ബാബു തോമസും കോശിസാറുമായുള്ള സുഹൃത്ബന്ധത്തേയും അദ്ദേഹത്തിന്റെ അക്കാദമിക് താല്പര്യങ്ങളെയും പ്രകീര്‍ത്തിച്ചു സംസാരിച്ചു.
പാസ്റ്റര്‍മാരായ തേജസ് ഒക്കലഹോമ, പ്രസാദ്, ഫിന്നി വര്‍ഗീസ്, ലെറോയി സജി, ബെഞ്ചമിന്‍ എന്നിവര്‍ അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്കി. പാസ്റ്റര്‍ കുരുവിള ചിക്കാഗോ സമാപന പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ജെയിംസ് ഉമ്മന്‍ നന്ദി പ്രകാശിപ്പിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.