ട്രംപ് രക്ഷപ്പെട്ടു

ട്രംപ് രക്ഷപ്പെട്ടു

ഇംപീച്ച്‌മെന്റ് നടപടികളില്‍ നിന്നും ട്രംപ് കഷ്ടിച്ച് രക്ഷപ്പെട്ടു. 100 അംഗ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിനും 50 അംഗങ്ങള്‍ വീതമാണുള്ളത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയെങ്കിലേ ഇംപീച്ച്‌മെന്റ് നടപടികള്‍ വിജയിക്കൂ. ആള്‍ബലം വച്ചു നോക്കിയാല്‍ ട്രംപിന് എതിരെ ഡെമോക്രാറ്റുകളുടെ 50 വോട്ടുകള്‍ വീണാല്‍ മതി. എന്നാല്‍ 57 വോട്ടുകള്‍ ട്രംപിനെതിരെ വീണു. ഏഴ് റിപ്പബ്ലിക്കന്‍സ് ട്രംപിനെതിരെ വോട്ട് ചെയ്തു എന്നര്‍ത്ഥം.

രണ്ടാം പ്രാവശ്യമാണ് ട്രംപ് ഇംപീച്ച്‌മെന്റില്‍ നിന്നും രക്ഷപ്പെടുന്നത്. ജോ ബൈഡനെ കുടുക്കാന്‍ ഉക്രെയിന്‍ പ്രസിഡന്റുമായി ട്രംപ് ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലായിരുന്നു ആദ്യ ഇംപീച്ച്‌മെന്റ് നീക്കം.

പ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ട്രംപ് നിയമപ്രകാരം സെനറ്റിലും ജയിക്കേണ്ടതുണ്ട്. സെനറ്റില്‍ റിപ്പബ്ലിക്കന്‍സ് 50 പേരുണ്ടായിരുന്നതു കൊണ്ടാണ് ട്രംപ് രക്ഷപ്പെട്ടത്. ക്യാപ്പിറ്റോള്‍ കലാപം താന്‍ ആഹ്വാനം ചെയ്ത പ്രകാരമാണ് നടന്നത് എന്ന കണ്ടെത്തലാണ് ട്രംപിന് വിനയായത്.

റിച്ചാഡ്ബര്‍, ബില്‍ കാസിഡി, സൂസന്‍ കോളിന്‍സ്, ലിസ, മിറ്റ് റോമ്‌നി, ബെന്‍, പാറ്റ് റ്റൂമി എന്നീ റിപ്പബ്ലിക്കന്‍സാണ് ട്രംപിനെതിരെ സെനറ്റില്‍ വോട്ട് ചെയ്തത്. സെനറ്റില്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചത് മച്ച് മക്കോണല്‍ ആയിരുന്നു. ട്രംപിന് അനുകൂലമായി വോട്ട് ചെയ്ത ശേഷം നടന്ന പ്രസംഗത്തിലാണ് മക്കോണല്‍ ട്രംപിനെ നിശിതമായി വിമര്‍ശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!