ഐ.പി.സി. ബഥേല്‍ ടൗണ്‍ ചര്‍ച്ച് കൊല്ലം സഭയുടെ ആഭിമുഖ്യത്തില്‍ ഐപിസി മാനന്തവാടി ഏരിയയിലെ മൂന്ന് സ്ഥലങ്ങളിലായ് 75 നിര്‍ദ്ധനരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.
ഏരിയ കണ്‍വീനര്‍ പാസ്റ്റര്‍ അലക്സ്സ് പാപ്പച്ചന് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ബഥേല്‍ ടൗണ്‍ ചര്‍ച്ചിന്റെയും കൊല്ലം സൗത്ത് സെന്ററിന്റെയും സ്ഥാപക പ്രസിഡന്റും കേരള സ്റ്റേറ്റ് കൗണ്‍സില്‍ & പ്രസ്ബിറ്ററി അംഗവും പ്രയര്‍ ബോര്‍ഡ് ചെയര്‍മാനുമായ പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോവിഡ്-19 മഹാവ്യാധിയാല് വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിനും അവരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കുന്നതിനും സഹായം നല്കുന്ന തിന്നും അവരോട് സുവിശേഷം അറിയിക്കുന്നതിനും സാധിച്ചു.
സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ മനു എം., സി. ദാസ് (സെന്റര്‍ ജോ: സെക്രട്ടറി) ആല്വിന് എന്നിവര്‍ നേതൃത്വം നല്കി



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.