ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കൊറോണയ്ക്കു പിന്നാലെ എബോളയും വ്യാപിക്കുന്നു. രണ്ടു പേര് മരിച്ചു കഴിഞ്ഞു. എബോള പിടിപെട്ടാല്‍ മരണം ഏറെക്കുറെ ഉറപ്പാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള വൈറസ് കണ്ടുവരുന്നത്. നാലു വര്‍ഷം മുമ്പ് ഡാളസിലെ ഒരു ആശുപത്രിയില്‍ എബോള രോഗം ബാധിച്ച് രണ്ടു പേര് മരിച്ചിരുന്നു. രോഗബാധിതരെ ആശുപത്രിയില്‍ നിന്ന് മാറ്റുകയും ആശുപത്രി തന്നെ അടയ്ക്കുകയുമുണ്ടായി.
ഇപ്പോള്‍ കോംഗോയിലെ കിവു പ്രവിശ്യയിലാണ് എബോള ബാധിച്ച് രണ്ടു പേര് മരിച്ചത്. ഇവരോടൊപ്പം ഇടപഴകിയവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. കോംഗോ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 2018-20 വര്‍ഷങ്ങളില്‍ കിഴക്കന്‍ കോംഗോയില്‍ എബോള ബാധിച്ച് 2200 പേരാണ് മരിച്ചത്.
കോംഗോയിലെ ഭൂമദ്ധ്യരേഖാ മേഖലയിലെ മഴക്കാടുകളിലാണ് എബോള വൈറസിന്റെ പ്രജനനം നടക്കുന്നത്. 1976-ല്‍ ആദ്യമായി രോഗം കണ്ടെത്തിയ ശേഷം ഇവിടെ 11 തവണ രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എബോള പിടിപെട്ടാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യത കുറവാണെന്നാണ് മെഡിക്കല്‍ ശാസ്ത്രം പറയുന്നത്. കൊറോണയ്ക്കു ശേഷം ലോകത്തിന് എബോളയെക്കൂടി ‘സ്വീകരിക്കേണ്ടി’ വന്നാലുണ്ടാകുന്ന ഭയാനകമായ അവസ്ഥ ഊഹിക്കാവുന്നതല്ല.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.