അഹമ്മദാബാദ്: ഫെലോഷിപ്പ് ആശ്രം ചര്‍ച്ച് ഓഫ് ഇന്ത്യയുടെ പതിനാറാമത് ഡോൾവൻ കൺവൻഷൻ ആരംഭിച്ചു. പാസ്റ്റർ ജയേഷ് ചൗധരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഫെലോഷിപ്പ് ആശ്രം നഗര്‍ ഡോള്വനില് ഫെബ്രുവരി 11 മുതൽ 14 വരെയാണ് സമ്മേളനം.
വടക്കേ ഇന്ത്യയിലെ വലിയ ആത്മീക സമ്മേളനങ്ങളില്‍ ഒന്നായ ഡോള്‍വന്‍ കണ്വന്ഷന് ഗവണ്മെന്റിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് നടക്കുന്നത്.
അനുഗ്രഹീത ശുശ്രൂഷകരായ പാസ്റ്റര്‍ എം എസ്. സാമുവേല്‍, പാസ്റ്റര്‍ സാക് വര്‍ഗ്ഗീസ്, പാസ്റ്റര്‍ ആമോസ് സിംഗ്, പാസ്റ്റര്‍ നൂറുദ്ദീന്‍ മുള്ള, പാസ്റ്റര്‍ ജേക്കബ് തോമസ്, പാസ്റ്റര്‍. ജോണ്‍ പുളിവേലില്‍, പാസ്റ്റര്‍ ജാക്സണ് കുര്യന് തുടങ്ങിയവര്‍ വചന പ്രഘോഷണവും, പാസ്റ്റര്‍ സ്റ്റാന്‍ലി കുമളിയും ഫെല്ലോഷിപ്പ് ആശ്രം ക്വയറും ഗാനശുശ്രുഷയും നിര്‍വ്വഹിക്കും.
വിവിധ ചാനലുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +919925310969,+919978560766,+917600679579






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.