മാണി സി കാപ്പന്‍ യു.ഡി.എഫിലേക്ക്; പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നിര്‍ണ്ണായക പ്രഖ്യാപനം

മാണി സി കാപ്പന്‍ യു.ഡി.എഫിലേക്ക്; പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നിര്‍ണ്ണായക പ്രഖ്യാപനം

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ നിന്ന് മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് വിവരം. എന്‍സിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കമിറ്റികളും നേതാക്കളില്‍ ഒരു വിഭാഗവും കാപ്പനൊപ്പമാണെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം, ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ അന്തിമപ്രഖ്യാപനം ഉണ്ടാകൂ. നിര്‍ണായകമായ കൂടിക്കാഴ്ചയാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

എന്നാല്‍ പാര്‍ടി ചിഹ്നത്തിലായിരിക്കില്ല കാപ്പന്‍ മത്സരിക്കുക എന്നാണ് സൂചനകള്‍. മാണി സി കാപ്പനെ മുന്നണിയിലേക്കടുപ്പിക്കാന്‍ യുഡിഎഫ് നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും വീണ്ടും കാപ്പനെ പാര്‍ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുമ്‌ബോള്‍ അനുയായികള്‍ക്കൊപ്പം പ്രകടനമായി ജാഥയില്‍ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം. 1000 പ്രവര്‍ത്തകരുടെയും 250 ബൈക്കുകളുടെയും അകമ്ബടിയോടെ തുറന്ന ജീപ്പിലാകും കാപ്പന്‍ യാത്രയില്‍ പങ്കുചേരുക.

ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ചു സ്വീകരിച്ച ശേഷം കാപ്പന്‍ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറല്‍ സെക്രടറി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജോസഫ്) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും. ബുധനാഴ്ച പാലായില്‍ ചേരുന്ന എന്‍സിപി ബ്ലോക്ക് കമിറ്റി പ്രകടനം സംബന്ധിച്ച അന്തിമ തയ്യാറെടുപ്പ് നടത്തും.

എന്‍സിപിക്ക് പാലയോയ പകരം മറ്റൊരു സീറ്റോ നല്‍കില്ലെന്നാണ് എല്‍ ഡി എഫ് തീരുമാനം. മൂന്ന് സീറ്റ് എന്‍ സി പിക്ക് നല്‍കും. കാപ്പന് വേണമെങ്കില്‍ കുട്ടനാട് മത്സരിക്കാമെന്നും എന്‍ സി പിക്ക് രാജ്യസഭ സീറ്റ് നല്‍കില്ലെന്നും സി പി എം നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!