60 വര്‍ഷമായി നിലനില്‍ക്കുന്ന ക്യൂബയോടുള്ള അമേരിക്കയുടെ ശത്രുതാ മനോഭാവം വെടിയാന്‍ സാധ്യത തെളിയുന്നു.
അമേരിക്കയുടെ മൂക്കിനു താഴെ കമ്മ്യൂണിസം എത്തിയതിലുണ്ടായ വിരോധമാണ് ഇന്നും ഉപരോധമായി നീണ്ടുപോകുന്നത്. യാതൊരു വ്യാപാര ഇടപാടുകളും ക്യൂബയുമായി അമേരിക്കക്കില്ല. ഇതൊന്നും ക്യൂബയെ ബാധിച്ചില്ല. മെഡിക്കല്‍രംഗത്തും കാര്‍ഷികമേഖലയിലും ക്യൂബ ഇന്ന് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കുന്നു.
അമേരിക്കന്‍ സെനറ്റിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റോണ്‍ വൈഡന്‍ അവതരിപ്പിച്ച ബില്ലില്‍ ക്യൂബയുമായുള്ള വ്യാപാര ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബില്‍ പാസ്സായാല്‍ അമേരിക്ക ക്യൂബയ്ക്കെതിരെ പാസ്സാക്കിയിട്ടുള്ള എല്ലാ നിയമങ്ങളും അസാധുവാകും. വ്യാപാരം, നിക്ഷേപം, യാത്ര എന്നിവയെ ബാധിച്ചിരിക്കുന്ന എല്ലാ നിയമങ്ങളും റദ്ദാകും. ഇതുമൂലം ക്യൂബയുമായി വ്യാപാര വാണിജ്യ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനാവുമെന്ന് വൈഡന്‍ അഭിപ്രായപ്പെട്ടു.
60 വര്‍ഷമായി ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ആ രാജ്യം വളര്‍ന്നതേയുള്ളൂ. ഈ ആധുനിക കാലത്ത് രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വൈരം അവസാനിപ്പിച്ചില്ലെങ്കില്‍ അത് യു.എസ്. നേതൃത്വത്തിന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടും.
ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ക്യൂബയുമായി അമേരിക്ക വീണ്ടും അകലാനാണ് ശ്രമിച്ചത്. ജോ ബൈഡന്റെ രാജ്യങ്ങള്‍ തമ്മിലുള്ള പുതിയ നയതന്ത്രബന്ധങ്ങള്‍ അമേരിക്ക-ക്യൂബ ബന്ധം ഊഷ്മളമാക്കുമെന്ന് ഒറിഗണില്‍ നിന്നുള്ള ഈ ഡെമോക്രാറ്റിക് അംഗം അഭിപ്രായപ്പെടുന്നു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.