ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വന്‍ അപകടം; 150 തൊഴിലാളികളെ കാണാനില്ല

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വന്‍ അപകടം; 150 തൊഴിലാളികളെ കാണാനില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊയ ജോഷിമഠിന് സമീപത്തായിരന്നു ഇന്ന് രാവിലെയാേടെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്.

കുത്തിയാെഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി എന്നാണ് പ്രാഥമിക വിവരം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്കരമാണ്.

പ്രദേശത്ത് കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെളളം കുത്തിയൊലിച്ച്‌ എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അളകനന്ദ നദിയുടെ തീരത്തുളളവരോടും ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുകയാണ്.

അപകടത്തെത്തുടര്‍ന്ന് വന്‍തോതില്‍ വെളളം കുത്തിയൊലിച്ച്‌ എത്തിയതോടെ അളകനന്ദ നദിയിലെ ജലവൈദ്യുതപദ്ധതിയോടനുബന്ധിച്ചുളള അണക്കെട്ട് തകര്‍ന്നു. ജലവൈദ്യുപദ്ധതിക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായെന്നും വിവരമുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചിലാരംഭിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രദേശത്ത് മിന്നല്‍ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗംഗാനദിയുടെ കരയിലുളളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!