പാലക്കാട്: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന് ആമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദൈവവിളി ഉണ്ടായി മകനെ ബലികൊടുത്തെന്നാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കുളിമുറിയില്‍ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്. കൊലപാതകത്തിനു ശേഷം അടുത്ത വീട്ടില്‍നിന്ന് വാങ്ങിയ നമ്ബറില്‍ ഷാഹിദ പൊലീസിനെ വിവരം അറിയിച്ചു.
മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ആമില്‍. ‘പടച്ചവന് വേണ്ടി മകനെ ബലി നല്കി’ എന്നാണ് ഇവര്‍ പൊലീസിനോട് വിളിച്ചത് പറഞ്ഞത്. പിന്നീടാണ് കൊലപാതക വിവരം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ഷാഹിദയുടെ ഭര്‍ത്താവ് സുലൈമാന്‍ പോലും അറിയുന്നത്.
ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
ഷാഹിദ-സുലൈമാന്‍ ദമ്ബതികള്‍ക്ക് മൂന്നുമക്കളാണ്. ഷാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.