പിണറായി ലാളിത്യം ഇഷ്ടപ്പെടാത്ത നേതാവാണെന്ന് കെ. സുധാകരന്‍

പിണറായി ലാളിത്യം ഇഷ്ടപ്പെടാത്ത നേതാവാണെന്ന് കെ. സുധാകരന്‍

ജനിച്ച സാഹചര്യവും വളര്‍ന്ന സാഹചര്യവും മറന്നാണ് പിണറായി ഇന്ന് ജീവിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍ എം.പി. വിവാദ പ്രസംഗത്തിന് കൂടുതല്‍ വിശദീകരണം നല്‍കവേയാണ് തന്റെ നിലപാട് സുധാകരന്‍ തറപ്പിച്ച് പറഞ്ഞത്.

കേരളത്തില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ജനിച്ചു വളര്‍ന്ന് വലുതായ ആളെന്ന നിലയില്‍ മുഖ്യമന്ത്രി ലാളിത്യം മറക്കരുത്. അതു മാത്രമേ തന്റെ പ്രസംഗം കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ എന്ന് സുധാകരന്‍ വിശദീകരിച്ചു. ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഷാ പ്രയോഗങ്ങളേയും സുധാകരന്‍ പരാമര്‍ശിച്ചു.

ഒരു മെത്രാനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനായ പ്രേമചന്ദ്രനെ വിളിച്ച വാക്ക് എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. ലതിക സുഭാഷിനും രമ്യ ഹരിദാസിനെതിരെയും സി.പി.എം. നേതാക്കള്‍ പ്രയോഗിച്ച വാക്കുകളും മലയാളികള്‍ മറന്നിട്ടില്ല.

സാമ്പത്തികബാധ്യതയാല്‍ കേരളം ഞെരിഞ്ഞമരുമ്പോള്‍ ഹെലികോപ്ടറിന്റെ ആവശ്യമുണ്ടോ എന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും സുധാകരന്‍ വിശദീകരിച്ചു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മുല്ലപ്പള്ളിയും ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ട് സുധാകരനെ പിന്തുണച്ചു.

ആവശ്യം വരുമ്പോള്‍ വാടകയ്ക്ക് ഹെലികോപ്ടര്‍ കിട്ടാനുണ്ട്. പിന്നെ എന്തിനാണ് കേരളത്തിനു സ്വന്തമായി ഹെലികോപ്ടര്‍? ഇത് നിയന്ത്രിക്കുന്നവരുടെ ചെലവുകളും സര്‍ക്കാര്‍ വെറുതെ വഹിക്കുകയാണ്.

സുധാകരന്റെ പ്രസംഗത്തിന്റെ ആശയം മനസ്സിലാക്കാതെയാണ് ഷാനിമോള്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അവര്‍ ക്ഷമ പറഞ്ഞു. അത് താന്‍ ആദരപൂര്‍വ്വം അംഗീകരിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

കെ. സുധാകരന്‍ എം.പി. ബോധപൂര്‍വ്വം ജാതിയാക്ഷേപം നടത്തിയെന്ന ചിന്ത ബഹുഭൂരിപക്ഷം കേരളീയര്‍ക്കുമില്ല എന്നതാണ് സത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!