ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്ന് കണക്കുകള്‍. 10 ലക്ഷം പേരില്‍ 112 പേരാണ് മരിക്കുന്നത്. ഇത് പാക്കിസ്ഥാനില്‍ 53 പേരും, ബംഗ്ലാദേശില്‍ 49-ഉം ആണ്. ശ്രീലങ്കയില്‍ 10 ലക്ഷം പേരില്‍ 15 പേര് മാത്രമേ കൊറോണ ബാധിതരായി മരിക്കുന്നുള്ളൂ.
ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട സ്ഥിതിയിലാണ് അയല്‍രാജ്യങ്ങള്‍. ഇന്ത്യയില്‍ മരണനിരക്ക് കൂടുതലാകാന്‍ കാരണം ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും മറ്റുമാണെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനികുമാര്‍ ചൗബേയുടെ അഭിപ്രായം.
ചൈനയില്‍ 10 ലക്ഷത്തില്‍ മൂന്ന് മരണം മാത്രമേ സംഭവിക്കുന്നുള്ളൂ. ശ്രീലങ്കയില്‍ ആകെ മരിച്ചത് 323 പേര് മാത്രം.
പാക്കിസ്ഥാനില്‍ ഇതുവരെ മരിച്ചത് 11,746 പേരും, ബംഗ്ലാദേശില്‍ 8149 പേരുമാണ്. ഇന്ത്യയില്‍ മരിച്ചത് 1.54 ലക്ഷം പേരാണ്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ കുറവാണ് ഇന്ത്യയിലെ മരണനിരക്ക് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
അമേരിക്കയില്‍ 10 ലക്ഷം പേരില്‍ 1347 പേരും, ബ്രിട്ടനില്‍ 1533 പേരും, സ്പെയിനില്‍ 1247 പേരും, ബ്രസീലില്‍ 1044 പേരും, റഷ്യയില്‍ 495 പേരും മരിക്കുകയുണ്ടായി.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.