തെക്കന്‍ തിരുവിതാംകൂറിലെ എല്ലാ മതവിഭാഗങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന നാടാര്‍ വിഭാഗത്തെ ഒന്നായി കണ്ടുകൊണ്ട് പിണറായി സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തി. മന്ത്രിസഭയുടേതാണ് ഈ തീരുമാനം,
ഇതില്‍ ഏറെ ഗുണം ചെയ്യുന്നത് മലങ്കര റീത്തില്‍പ്പെട്ട തിരുവനന്തപുരം രൂപതയിലെ സഭാംഗങ്ങള്‍ക്കാണ്. നൂറുകണക്കിന് പള്ളികളും ആയിരക്കണക്കിന് നാടാര്‍ സമുദായാംഗങ്ങളുമുള്ള രൂപതയാണ് തിരുവനന്തപുരം മലങ്കര രൂപത. അതുകൊണ്ടാണ് ഈ രൂപതാദ്ധ്യക്ഷന് കര്‍ദ്ദിനാള്‍ ക്ലീമ്മിസ് മെത്രാപ്പോലീത്ത ഗവണ്മെന്റിനെ പ്രശംസിച്ചത്.
എന്നാല്‍ നിലവില്‍ നാടാര്‍ സി.എസ്.ഐ. വിശ്വാസികള്‍ക്ക് എസ്.ഐ.യു.സി. (സൗത്ത് ഇന്ത്യന്‍ യൂണിയന് ചര്‍ച്ച്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നുണ്ട്. ഹിന്ദു നാടാര്‍ വിഭാഗത്തിനും സംവരണാനുകൂല്യം ഉണ്ട്. നാടാര്‍ സമുദായാംഗങ്ങള്‍ മാത്രമുള്ള ഒരു ലത്തീന്‍ രൂപത തന്നെ തിരുവനന്തപുരം ജില്ലയിലുണ്ട്. അത് നെയ്യാറ്റിന്‍കര രൂപതയാണ്. ഈ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് ശാമുവലാണ്. ലത്തീന്‍ കത്തോലിക്കരായ നാടാര്‍ സമുദായാംഗങ്ങള്‍ക്കും സംവരണമുണ്ട്.
17-ാം നൂറ്റാണ്ടില്‍ ഡച്ചുകാരുടെ വരവോടെയാണ് തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായാംഗങ്ങള്‍ ക്രിസ്ത്യാനിത്വം സ്വീകരിക്കുന്നത്. മധ്യതിരുവിതാംകൂറിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ അതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ക്രിസ്ത്യാനിത്വം സ്വീകരിച്ചവരാണ്. തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ ക്രിസ്ത്യാനികള്‍ക്ക് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെയത്രയും ക്രൈസ്തവ പാരമ്പര്യമില്ല.. അതുകൊണ്ടാണ് തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായാംഗങ്ങളില്‍ പലരും ഇന്നും ഹിന്ദുക്കളായി നിലകൊള്ളുന്നത്.
തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ വരവോടെ നാടാര്‍ സമുദായങ്ങളില്‍ ഒരു പ്രബല വിഭാഗം ലണ്ടന്‍ മിഷന് സൊസൈറ്റിയുടെ കീഴില്‍ ക്രിസ്ത്യാനികളായി മാറി. ഇതേ കാലയളവില്‍ മധ്യതിരുവിതാംകൂറിലെ സിറിയന്‍ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം ചര്‍ച്ച് മിഷന് സൊസൈറ്റി (സി.എം.എസ്.) യുടെ കീഴില്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായി മാറി. ഇതേസമയത്ത് മലബാറിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള തീയ്യ സമുദായം ബാസല്‍ മിഷന്റെ കീഴിലും ക്രൈസ്തവ വിശ്വസികളായി.
1947-ല്‍ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ തെക്കന്‍ തിരുവിതാംകൂറിലെ എല്‍.എം.എസും മധ്യതിരുവിതാംകൂറിലെ സി.എം.എസും മലബാറിലെ ബാസല്‍ മിഷനും ഒന്നായി ചേര്‍ന്നതാണ് സി.എസ്.ഐ. അഥവാ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ. കത്തോലിക്കാ സഭ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് സി.എസ്.ഐ. സഭ.
മതം നോക്കാതെ നാടാര്‍ സമുദായത്തെ ഒന്നായി കണ്ടുകൊണ്ട് സര്‍ക്കാര്‍ ഒ.ബി.സി. ലിസ്റ്റില്‍ പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്.
ഇതുവരെ മലങ്കര കത്തോലിക്കരായ നാടാര്‍ക്കും, സിറിയന്‍ കത്തോലിക്ക, മര്‍ത്തോമ്മ, പെന്തക്കോസ്തു വിശ്വാസികള്‍ക്കും സംവരണം ഇല്ലായിരുന്നു. അവരെ മുന്നോക്കവിഭാഗമായിട്ടാണ് കരുതിയിരുന്നത്.
നിലവില്‍ പിണറായി സര്‍ക്കാര്‍ നാടാര്‍ സമുദായത്തെ ഒന്നായി കണ്ടുകൊണ്ട് ഏര്‍പ്പെടുത്തിയ ഈ സംവരണ നീക്കത്തിന്റെ ഗുണം മലങ്കര റീത്തില്‍ പെട്ടവര്‍ക്കും, സിറിയന്‍ കത്തോലിക്കാ, മര്‍ത്തോമ്മാ, പെന്തക്കോസ്തു വിഭാഗത്തില്‍ പെട്ടവര്ക്കുമെല്ലാം ഗുണം ചെയ്യും.
സിറിയൻ പെന്തക്കോസ്തു വിശ്വാസികളുൾപ്പെടെയുള്ള
എല്ലാ പെന്തക്കോസ്തുസഭാ വിശ്വാസികളെയും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനാപുരം സ്വദേശി കെ.ജോർജ് പിന്നാക്കക്കമ്മീഷന്
നൽകിയ കത്ത് സർക്കാരിന്റെ പരിഗണനയിലാണ്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.