ഇന്ത്യന്‍ വംശജ ഡോ. ഭവ്യ ലാലിനെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയില്‍ വലിയ പ്രവര്‍ത്തന പരിചയമുള്ള ഭവ്യ 2005 മുതല്‍ 2020 വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് അനാലിസിസ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എസ്.ടി.പി.ഐ.) റിസര്‍ച്ച് സ്റ്റാഫായിരുന്നു.
വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി, നാഷണല്‍ സ്പേസ് കൗണ്‍സില്‍ എന്നിവയുടെ നയരൂപീകരണത്തിന്റെ ഭാഗവുമായി. നാസയിലും പ്രതിരോധ വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഉയര്‍ന്ന അഞ്ച് സമിതികളിലുണ്ടായിരുന്ന ഭവ്യ ചിലതിന്റെ നായികയായിരുന്നു. ഭരണമാറ്റ അവലോകനത്തിന് രൂപീകരിച്ച നാസ സംഘത്തിലുണ്ടായിരുന്നു.
ശാസ്ത്രത്തില്‍ ബിരുദവും മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എം.ഐ.ടി.) നിന്ന് ന്യൂക്ലിയര്‍ എഞ്ചിനീയറിംഗിലും ടെക്നോളജി ആന്‍ഡ് പോളിസിയിലും ബിരുദാനന്തരബിരുദവും നേടി.
ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസി ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.