ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തിരുവനന്തപുരം മേഖലാ കണ്വന്ഷന് ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ നടക്കും.
വെര്‍ച്വല്‍ ആയി ഹാര്‍വെസ്റ്റ് കേരളം ടിവി ചാനലിലും മറ്റു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായി തത്സമയം വീക്ഷിക്കാവുന്നതാണ്.
ഐപിസി തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് ഉത്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്, ഷിബു നെടുവേലില്‍, രാജു മേത്ര, സാബു വര്‍ഗീസ് (ഹ്യൂസ്റ്റണ്‍), കെ ജെ തോമസ് എന്നിവര്‍ ദൈവവചനം പ്രസംഗിക്കും.
തിരുവനന്തപുരം മേഖലാ കണ്വന്ഷന് ക്വയറിനോടൊപ്പം കൊച്ചുമോന് അടൂര്‍ ഗാനശുശ്രൂഷ നയിക്കും.
മേഖല സെക്രട്ടറിയും കണ്വന്ഷന് കണ്‍വീനറും ആയ പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ട്രഷറാര്‍ പീറ്റര്‍ മാത്യു കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.