കാൽനടയാത്രക്കാരൻ വാഹനപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ വൈറൽ

കാൽനടയാത്രക്കാരൻ വാഹനപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ വൈറൽ

കൊല്ലം: ചവറ തട്ടാശേരിയിലെ ഹോട്ടൽ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹമാധ്യങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ തുടങ്ങിയത്.

വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയ്യിലൊരു സഞ്ചിയും മുഴക്കോലുമായി ശങ്കരമംഗലം ഭാഗത്തേക്ക് റോഡിന്റെ വശം ചേർന്ന് നടന്നു പോവുകയായിരുന്നു അയാൾ. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനിവാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി. ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ യാത്രക്കാരനു മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാലബോധം വന്നത്. പെട്ടെന്നുണ്ടായ ഷോക്കിൽ തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപനേരം പ്രാർഥനാ നിരതനായശേഷം അയാൾ വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് മറിയാതെ അത്ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ വൈറലായെങ്കിലും രക്ഷപെട്ട മനുഷ്യനെ കണ്ടെത്താനായില്ല. അതേ സമയം അശ്രദ്ധയോടെ വാഹനമോടിച്ചതിന് അപകടം വിതച്ച പാല്‍വണ്ടിയുടെ ഡ്രൈവര്‍ക്കെതിരെ കൊല്ലം ചവറ പൊലീസ് കേസെടുത്തു

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!