ന്യൂഡല്‍ഹി: തലസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന നൂറു കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയില്‍ 2.5 ലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കും. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ട് മണിയോടെയായിരിക്കും റാലി ആരംഭിക്കുക.
കഴിഞ്ഞദിവസം പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ റാലിക്ക് അനുവാദം ലഭിച്ചുവെന്നാണ് കര്‍ഷക നേതാവ് അഭിമന്യു കൊഹാര്‍ അറിയിച്ചത്. എന്നാല്‍ പരേഡ് നടത്തുന്ന റൂട്ടിനെ കുറിച്ച് എഴുതി നല്കിയിട്ടില്ലാത്തതിനാല് അത് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം നല്‍കാമെന്നാണ് പൊലീസ് പറയുന്നത്.
2500 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും. റാലിക്കിടയില്‍ ആര്‍ക്കെങ്കിലും സഹായം ആവശ്യമായി വന്നാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭിക്കും. ചിട്ടയോടെയും അച്ചടക്കത്തോടെയും ട്രാക്ടറുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതും അവരാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.