സമൂഹത്തിന് തിരിനാളമായി കാലത്തിന് മുമ്പേ സഞ്ചരിച്ചു, കെ. ഏബ്രഹാം ഒഴുമണ്ണിൽ

സമൂഹത്തിന് തിരിനാളമായി കാലത്തിന് മുമ്പേ സഞ്ചരിച്ചു, കെ. ഏബ്രഹാം ഒഴുമണ്ണിൽ

പെന്തക്കോസ്തു അത്മായ പ്രവര്‍ത്തകരില്‍ പ്രമുഖനായ കോന്നി ഒഴുമണ്ണില്‍ കെ. ഏബ്രഹാമിനെ അനുമോദിക്കുന്നു. കോന്നി ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ ജനുവരി 24-ന് വൈകിട്ടാണ് സമ്മേളനം നടക്കുന്നത്.

ഇന്ത്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭയുടെ അഭിമാനമായ കെ. ഏബ്രഹാം സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന മഹത് വ്യക്തിത്വത്തിനുടമയാണ്. പെന്തക്കോസ്തു സഭകളുടെ ഐക്യ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കാളിത്തം വഹിച്ചു വരുന്നു.

പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗം കൂടിയായ കെ.ഏബ്രഹാം ഇപ്പോള്‍ അതിന്റെ വൈസ്‌ചെയര്‍മാനുമാണ്. പെന്തക്കോസ്തിന്റെ മൂന്നാം തലമുറക്കാരനായ ഇദ്ദേഹത്തിന്റെ പിതാവ് ഒ.സി. കുഞ്ഞുമ്മന്‍ ഇന്ത്യാ ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു.


പുതിയ സഭകള്‍ ആരംഭിക്കുന്നതിലും ശുഷ്‌കാന്തി കാട്ടിയിരുന്ന ഏബ്രഹാം സാറിന്റെ ഭവനത്തില്‍ 1968-ല്‍ ആരംഭിച്ച സഭയാണ് ബോംബെയിലെ മുംബ്ര ചര്‍ച്ച് ഓഫ് ഗോഡ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴും പുതിയ സഭകള്‍ ആരംഭിക്കുക എന്നത് ഒരു നിയോഗം പോലെ അദ്ദേഹം ഏറ്റെടുത്തിരുന്നു. 1974 ജനുവരി 18-ന് ദോഹയില്‍ തന്റെ വസതിയില്‍ ആരംഭിച്ച ദോഹ ചര്‍ച്ച് ഓഫ് ഗോഡില്‍ ഇപ്പോള്‍ 500-ഓളം വിശ്വാസികള്‍ ആരാധിക്കുന്നു.

കോന്നി ഇന്ത്യാ ദൈവസഭ ഇന്നു കാണുന്ന വിധത്തില്‍ വളര്‍ത്തിയെടുത്തതില്‍ താന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോന്നിയുടെ പരിസരപ്രദേശങ്ങളില്‍ പല പ്രാദേശിക സഭകളും ആരംഭിക്കുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു.

പ്രായമുള്ളവര്‍ അവറാച്ചന്‍ എന്നു വിളിക്കുന്ന ഏബ്രഹാം സാര്‍ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയാണ്. 1987-ല്‍ അദ്ദേഹത്തിന്റെ ചുമതലയില്‍ ചെന്നീര്‍ക്കരയില്‍ ആരംഭിച്ച ഷാലോം പബ്ലിക് സ്‌കൂള്‍ ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു.

ഭാര്യ : സാറാമ്മ (അമ്മുക്കുട്ടി). മക്കള്‍: എലിസബത്ത് സൈമണ്‍, കോശി ഏബ്രഹം.

പി.സി.ഐ., ഇന്ത്യാ ദൈവസഭാ വിശ്വാസി സമൂഹം, പെന്തക്കോസ്തല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി, പെന്തക്കോസ്തല്‍ യൂത്ത് കൗണ്‍സില്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് അനുമോദനം നടക്കുന്നത്. സഭയുടെ സീനിയര്‍ ശുശ്രൂഷകരായ പാസ്റ്റര്‍ എന്‍.എ. ജോര്‍ജ്ജ്, പാസ്റ്റര്‍ ഒ.സി. ശാമുവല്‍ എന്നിവരെയും തദവസരത്തില്‍ ആദരിക്കുന്നു.

ഓവര്‍സീയര്‍ റവ. സി.സി. തോമസ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പി.എസ്. ഫിലിപ്പ്, ബെഞ്ചമിന്‍ വര്‍ഗീസ്, പി.സി. ചെറിയാന്‍, പി.ജെ. ജെയിംസ്, എ. മത്തായി, പി.ജി. മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും. എന്‍.എം. രാജു, ആന്റോ ആന്റണി എം.പി., അടൂര്‍ പ്രകാശ് എം.പി., കെ.യു. ജെനീഷ് എം.എല്‍.എ., രാജു ഏബ്രഹാം എം.എല്‍.എ., വീണ ജോര്‍ജ്ജ് എം.എല്‍.എ., റോബിന്‍ പീറ്റര്‍, വി. സുലേഖാനായര്‍, സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിക്കും. പാസ്റ്റര്‍മാരായ ബെന്‍സന്‍ മത്തായി (മുംബൈ), എം.വി. ജോര്‍ജ്ജ് (ദോഹ), ബിനു വര്‍ഗീസ് (ദോഹ), ബിജു ഫിലിപ്പ് (ബഹ്‌റിന്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

ചെങ്ങന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ ചെങ്ങന്നൂര്‍, എം.എം. ജോര്‍ജ്ജ്, പാസ്റ്റര്‍ ജോസഫ് മാടപ്പള്ളി, രാജന്‍ കോലേത്ത്, ഏബ്രഹാം ഫിലിപ്പോസ് എന്നിവരാണ് സംഘാടകര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!