കോഴിക്കോട് ശാലേം ബുക്ക്സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് ശാലേം ബുക്ക്സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു

ക്രിസ്തീയ പുസ്തകങ്ങളുടെ വന്‍ശേഖരവുമായി കോഴിക്കോട് പാളയത്തിനു സമീപം ശാലേം ബുക്ക് സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള ബൈബിളുകള്‍, പാട്ട് പുസ്തകങ്ങള്‍, ദൈവശാസ്ത്ര പഠന ഗ്രന്ഥങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും.

ബുക്ക്സ്റ്റാള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബേപ്പൂര്‍ ഏ.ജി. ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണി ജോസഫ് നേതൃത്വം നല്‍കും.

ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ക്ക് തെക്കന്‍ ജില്ലകളെ ആശ്രയിച്ചിരുന്ന മലബാറുകാര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ പുസ്തകശാല. റോയ് മാത്യു ചീരന്‍, പാസ്റ്റര്‍ ഷാജി ആന്റണി,

പാസ്റ്റര്‍ ജോസ്‌മോന്‍, ഫാദര്‍ ബാബു കുമരകുടിയില്‍, പാസ്റ്റര്‍മാരായ ബാബു ഏബ്രഹാം, റ്റി.സി. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിന്‍സി ജോണിയാണ് ബുക്ക്സ്റ്റാള്‍ മാനേജര്‍.

വി.വി. ഏബ്രഹാം, കോഴിക്കോട്
സി .സി.
ന്യൂസ് സർവീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!