കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് അന്തരിച്ചു

കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് അന്തരിച്ചു

തൃശൂര്‍: കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് (61) അന്തരിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45ഓടെയാണ് മരിച്ചത്.

കൊവിഡ് നെഗറ്റീവായെങ്കിലും ലെന്‍സിനേയും മറ്റും ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിന് മുകളില്‍ പ്രത്യേക ഐ.സി.യു തയ്യാറാക്കി അതിലാണ് എം.എല്‍.എക്ക് ചികിത്സ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം തലയില്‍ രക്തസ്രാവം അനുഭവപ്പെട്ട തിനെതുടര്‍ന്ന് ന്യൂറോ സര്‍ജനും, മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ: ആര്‍. ബിജുകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഞായറാഴ്ച പക്ഷാഘാതവും ഉണ്ടായതോടെ ആരോഗ്യ നില ആശങ്കാജനകമായി തുടരുകയായിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കാതായതോടെ മെഡിക്കല്‍ ടീം പ്രതീക്ഷ കൈവിട്ടു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

2011 മുതല്‍ കോങ്ങാട് എം.എല്‍.എ യാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ ആദ്യ പ്രസിഡന്റായി. ലോകത്തിന് മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. സംസ്ഥാനത്ത് ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ആദ്യ ജലവൈദ്യുതപദ്ധതിയും മീന്‍വല്ലമാണ്.

ഭാര്യ: പ്രേമകുമാരി, മക്കള്‍: ജയദീപ്, സന്ദീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!