ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധി സഭയില്‍ 232 വോട്ട് ഇംപീച്ച്മെന്റിന് അനുകൂലമായി അഥവാ ട്രംപിനെതിരായി രേഖപ്പെടുത്തി. 197 പേര് ഇംപീച്ച്മെന്റിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇത് രണ്ടാം പ്രാവശ്യമാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്നത്.
സെനറ്റില്‍ കൂടി പാസ്സായെങ്കിലേ ട്രംപ് ഇംപീച്ച്മെന്റിന് വിധേയനാകൂ. 100 സെനറ്റ് അംഗങ്ങളില്‍ 50 പേര് റിപ്പബ്ലിക്കന്‍സും 50 പേര് ഡെമോക്രാറ്റുകളുമാണ്. വൈസ്പ്രസിഡന്റ് കമല ഹാരിസാണ് സെനറ്റിന്റെ അദ്ധ്യക്ഷ. റിപ്പബ്ലിക് സെനറ്റര്‍മാര്‍ ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്താതെ വന്നാല്‍ കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടോടു കൂടി ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകും.
അതുകൊണ്ട് സെനറ്റില്‍ ഇംപീച്ച്മെന്റിനുള്ള വോട്ടിംഗ് നടക്കുന്നത് ഇനി ബൈഡന്റെ സത്യപ്രതിജ്ഞ കഴിഞ്ഞതിനു ശേഷമായിരിക്കും. ജനുവരി 20-ന് ശേഷം ട്രംപ് പുറത്തു പോയാലും ഇംപീച്ച്മെന്റ് നടപടികള്‍ തുടരും.
പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞ് സുരക്ഷിതനായി പുറത്തു പോയാലും ഇംപീച്ച്മെന്റ് നടപടികള്‍ക്ക് ട്രംപ് വിധേയനായേ പറ്റൂ. പാസ്സായാല്‍ ട്രംപിന് ഇനി പബ്ലിക് സ്ഥാപനങ്ങളില്‍ മത്സരിക്കാനാവില്ല. മുന്‍ പ്രസിഡന്റിനുള്ള ആനുകൂല്യങ്ങള്‍ കിട്ടാതാകും. ഇംപീച്ച്മെന്റ് പാസ്സായാല്‍ ചിലപ്പോള്‍ സുപ്രീംകോടതിയും ഇടപെടേണ്ടി വരും എന്ന് ഭരണഘടനാ വിദഗ്ദ്ധര്‍ പറയുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ക്യാപ്പിറ്റോളില്‍ അഥവാ അവരുടെ പാര്‍ലമെന്റില്‍ കലാപം ഉണ്ടാകുന്നത്. അതിന് ട്രംപ് ആഹ്വാനം ചെയ്ത കലാപക്കുറിപ്പുകള് നെറ്റ്വര്‍ക്ക് ശൃംഖലകളില്‍ നിന്നും ലഭിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ ക്യാപ്പിറ്റോള്‍ കെട്ടിടത്തിന്റെ ജനാലകളും കതകുകളും അടിച്ചു തകര്‍ത്തു. ഒരു പോലീസ് ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. സ്പീക്കര്‍ നാന്‍സി പെലോസിയുടെ കസേരയില്‍ കലാപകാരി കയറി ഇരുന്നു.
ആഭ്യന്തര കലാപത്തിന് ആഹ്വാനം ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് ട്രംപ് ഇംപീച്ച്മെന്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. തോറ്റത് അംഗീകരിക്കാനോ ജയിച്ച ബൈഡനെ അംഗീകരിക്കാനോ ആയില്ല.
ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ആഹ്വാനം ചെയ്ത കലാപക്കുറിപ്പുകള് നെറ്റ്വര്‍ക്ക് ഉടമകള്‍ തന്നെ മായിച്ചു കളഞ്ഞു. അതോടൊപ്പം നെറ്റ്വര്‍ക്ക് അക്കൗണ്ടുകളും ക്ലോസ്സ് ചെയ്തിരിക്കുകയാണ്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.