പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും; കേരളത്തില്‍ വാക്‌സിന്‍ എത്തി

പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും; കേരളത്തില്‍ വാക്‌സിന്‍ എത്തി

ഇന്ത്യയെമ്പാടും കൊവിഡ്-19 പ്രതിരോധ വാക്‌സിനുകള്‍ എത്തിച്ചു തുടങ്ങി. കേരളത്തിന്റെ ആദ്യവിഹിതം ഇന്നെത്തി.

നെടുമ്പാശ്ശേരിയില്‍ ഗോ എയര്‍ വിമാനത്തിലാണ് ഇന്നു രാവിലെ വാക്‌സിന്‍ പെട്ടികള്‍ എത്തിയത്. വന്ന 25 പെട്ടികളില്‍ 10 എണ്ണം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. 1,80,000 പേര്‍ക്കുള്ള വാക്‌സിനുകളാണ് എറണാകുളത്തിനും അടുത്തുള്ള ജില്ലകളിലുമായി ലഭിക്കുക.

എയര്‍പോര്‍ട്ടില്‍ നിന്നും ജനറല്‍ ഹോസ്പിറ്റലിലേക്കാണ് ശീതീകരിച്ച വാഹനങ്ങളില്‍ വാക്‌സിന്‍ കയറ്റിവിട്ടത്. വാഹനത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഹാരമണിയിച്ചാണ് യാത്രയാക്കിയത്.
തിരുവനന്തപുരത്തിനും അടുത്തുള്ള ജില്ലകള്‍ക്കുമായി 1,34,000 വാക്‌സിനുകളാണ് എത്തിയിട്ടുള്ളത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും.

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ‘കൊവിഷീല്‍ഡ് വാക്‌സിനുകളാ’ണ് ഇന്ത്യയൊട്ടുക്ക് അയച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും അവ ഏറ്റുവാങ്ങി സൂക്ഷിക്കാനും ശനിയാഴ്ച മുതല്‍ തന്നെ കുത്തിവയ്പ്പ് ആരംഭിക്കാനും തയ്യാറായിട്ടുണ്ട്.

എയര്‍ ഇന്ത്യാ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നീ വിമാനങ്ങളിലാണ് അമ്പത്തിയാറു ലക്ഷം വാക്‌സിനുകള്‍ 13 നഗരങ്ങളിലായി എത്തിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ തന്നെ പൂനെയില്‍ നിന്നും വാക്‌സിന്‍ പെട്ടികള്‍ നിറച്ച ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച രാവിലെ തന്നെ പ്രധാന പട്ടണങ്ങളിലും സ്റ്റേറ്റ് ആസ്ഥാനങ്ങളിലും വാക്‌സിന്‍ എത്തി.

ഡല്‍ഹി, ഭുവനേശ്വര്‍, മൊഹാലി, ഗുവാഹത്തി, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പാട്‌ന, ചണ്ഡീഗഡ്, ലക്‌നൗ, കൊല്‍ക്കത്ത, വിജയവാഡ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ആദ്യബാച്ച് എത്തി. ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ എത്തിച്ചിട്ടുള്ളത് കൊല്‍ക്കത്തയിലാണ്. 9,96,000. ഗുജറാത്തില്‍ എത്തിയ 2.76 ലക്ഷം വാക്‌സിനുകള്‍ ഏറ്റുവാങ്ങാന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എത്തി.

ചണ്ഡീഗഡ്-2.80 ലക്ഷം, ഡല്‍ഹി-2.64 ലക്ഷം, ഒഡീഷ-4.80 ലക്ഷം, ബാംഗ്ലൂര്‍-6.48 ലക്ഷം, പഞ്ചാബ്-2.04 ലക്ഷം, ലക്‌നൗ-2.64 ലക്ഷം, ഹൈദരാബാദ്-3.72 ലക്ഷം, വിജയവാഡ-4.08 ലക്ഷം, ഗുവാഹട്ടി-2.76 ലക്ഷം, പാറ്റ്‌ന-5.52 ലക്ഷം, ചെന്നൈ-7.08 ലക്ഷം എന്നിങ്ങനെയാണ് വാക്‌സിന്‍ ഡോസുകള്‍ എത്തിച്ചിട്ടുള്ളത്.

വ്യാഴാഴ്ചയോടെ ബാക്കി കേന്ദ്രങ്ങളിലും വാക്‌സിനുകള്‍ എത്തും. ശനിയാഴ്ച കുത്തിവയ്പ് തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!