കുമ്പനാട്: ഐപിസി ഗ്ലോബല്‍ മീഡിയയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്കാരം പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പാസ്റ്റര്‍ റോയി വാകത്താനത്തിനു ലഭിച്ചു.
നാല്പതു വര്‍ഷം മുന്‍പ് ഗുഡ്ന്യൂസിലൂടെ എഴുതിത്തുടങ്ങിയ റോയി വാകത്താനം ദീര്‍ഘനാള്‍ ഗുഡ്ന്യൂസിന്റെ വിദേശകാര്യലേഖകനായിരുന്നു. ഇപ്പോള്‍ മാനേജിംഗ് ബോര്‍ഡ് അംഗമാണ്.
വാകത്താനം കുന്നത്തുചിറ പരേതനായ പാസ്റ്റര്‍ സി. കെ. ഏബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ച റോയി കോട്ടയം സിഎംഎസ് കോളേജില്‍നിന്നും സാമൂഹ്യശാസ്ത്രത്തില്‍ എം. എ. നേടിയ ശേഷം വടവാതൂര്‍ ശാലോം ബൈബിള്‍ സ്കൂളില്‍ പഠിച്ചു. ഐപിസി സണ്ടേസ്കൂള്‍, പിവൈപിഎ എന്നിവയുടെ സെന്റര്‍, സ്റ്റേറ്റ് തലങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.
1985-88 കാലയളവില്‍ ഐപിസി സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും സീയോന് കാഹളം അസോസിയറ്റ് എഡിറ്ററുമായിരുന്നു. ഫിലിപ്പിയര്‍, എബ്രായര്‍, കൊലോസ്യര്‍, ഗലാത്യര്‍ പുസ്തകങ്ങള്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഞാലിയാകുഴി ഐപിസി അംഗമായ ഇദ്ദേഹം ശാലേം ട്രാക്ട് സൊസൈറ്റി സെക്രട്ടറിയായിരുന്നു.
1985ല്‍ അമേരിക്കയില്‍ കുടിയേറിയ റോയി 1995 മുതല്‍ ഫ്ലോറിഡയിലെ ലേക്ക്ലാന്റില് താമസിച്ചുവരുന്നു. ലേക്ക്ലാന്റ് ഐപിസി അംഗമാണ്. പിവൈഎഫ്എ പ്രസിഡന്റ്, 16-ാമതു പിസിനാക്ക് സെക്രട്ടറി, 10-ാമതു ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം തുടക്കക്കാരില്‍ ഒരാളാണ്. ഗ്ലാബല്‍ മീഡിയ അസോസിയേഷന്റെ യു.എസ് ചാപ്റ്റര്‍ സെക്രട്ടറിയും ഐപിസി തിയോളജിക്കല്‍ സെമിനാരി ബോര്‍ഡ് മെമ്പറും വടവാതൂര്‍ ശാലോം ബൈബിള്‍ കോളേജ് ചെയര്‍മാനുമായി സേവനമനുഷ്ഠിക്കുന്നു.
ഫ്ലോറിഡ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി വകുപ്പില്‍ സീനിയര്‍ മാനേജരാണ്. ഭാര്യ നാന്‍സി പാസ്റ്റര്‍ കെ. ഇ. ഏബ്രഹാമിന്റെ സഹപ്രവര്‍ത്തകനായിരുന്ന കീഴുക്കര പൊടിയച്ചന്റെ കൊച്ചുമകളാണ്. നാലു മക്കള്‍: ഏമി, അക്സ, ആഷ്ലി, ഏബല്‍. പെണ്മക്കള് വിവാഹിതരാണ്. തന്നെ എഴുത്തിന്റെ മേഖലയിലേക്കു കൈപിടിച്ചു നടത്തിയത് ഗുഡ്ന്യൂസ് ചെയര്മാന് അന്തരിച്ച വി. എം. മാത്യുവും ചീഫ് എഡിറ്റര്‍ സി. വി. മാത്യുവുമാണെന്നു അവാര്‍ഡ് വാര്‍ത്തയറിഞ്ഞ അദ്ദേഹം ഗുഡ്ന്യൂസിനോടു പങ്കുവച്ചു.
ഡിസംബര്‍ 19 നു രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയാണു അവാര്‍ഡ് തീരുമാനം പ്രഖ്യാപിച്ചത്. റോയി വാകത്താനത്തിന്റെ എഴുത്തുകള്‍ പെന്തെക്കോസ്ത് ഉപദേശ സത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നുംഅദ്ദേഹം നടത്തുന്ന ബൈബിള്‍ ക്ലാസുകള്‍ അനേകര്‍ക്ക് പ്രയോജനകരമാണെന്നും കമ്മിറ്റി വിലയിരുത്തി.
ഗ്ലോബല്‍ മീഡിയ ചെയര്മാന് സി.വി.മാത്യു, വൈസ് ചെയര്മാന് സാംകുട്ടി ചാക്കോ നിലമ്പൂര്‍, ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാര്‍ ഫിന്നി പി മാത്യു, സെക്രട്ടറി ഷിബു മുള്ളംകാട്ടില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ടോണി ഡി ചെവ്വൂക്കാരന്‍, പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, പി.സി. ഗ്ലെന്നി എന്നിവരാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ അംഗങ്ങള്‍.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.