കോഴിക്കോട്: ഇന്ത്യയുടെ അയൽ രാജ്യമായ മാലദ്വീപുമായി പാസഞ്ചർ ഫെറി സർവീസ് തുടങ്ങുന്നു. കേരളത്തിലെ കൊച്ചി തീരത്ത് നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കുൽഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വ്വീസ്. മാലിയിൽ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടൽദൂരം. കുൽഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയിൽ നിന്നുള്ള ദൂരം.
ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വീസ് നടത്താനാണ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയാറെടുക്കുന്നത്.
സെപ്റ്റംംബർ മൂന്നാം വാരത്തോട് കൂടി പ്രധാനമന്ത്രിയുടെ പ്രധാനപ്പെട്ട പദ്ധതിയായ കൊച്ചി-തൂത്തുക്കുടി-മാലെ സര്വീസാണാരംഭിക്കുന്നതെന്ന് ഷിപ്പിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പബ്ലിക്ക് റിലേഷന്‍ ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ ബി.കെ ത്യാഗിയാണ് വാര്ത്താക്കുറിപ്പിലറിയിച്ചത്.
2018 ഡിസംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളി ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ തന്റെ രാജ്യത്തെക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് 2019 ജൂണ്‍ 8ന് പ്രധാനമന്ത്രി മോദി മാലദ്വീപ് സന്ദര്‍ശിക്കുകയും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഉഭയകക്ഷികരാര്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിങ്ങ്കമ്പിനിയായ ഷിപ്പിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.