തിരുവല്ല: കടപ്ര മാന്നാര്‍ മണലില്‍ പുത്തന്‍പുരയില്‍ തോമസ് കുര്യന്റെയും (മനോജ്) ഷീജയുടേയും മകന്‍ മുങ്ങി മരിച്ച ഡാനിയേല്‍ കുര്യന്‍ തോമസ് (ഒന്നര) ന്റെ സംസ്‌ക്കാര ശുശ്രൂഷ ഇന്ന് 4ന് പരുമല IPC ശാലേം സഭയുടെ വളഞ്ഞവട്ടം സെമിത്തേരിയില്‍ നടക്കും.
നാഗപ്പൂരില്‍ താമസിക്കുന്ന മനോജ് കുടുംബമായി കഴിഞ്ഞ മാസം 22നാണ് ക്രിസ്തുമസ് അവധിക്കായി നാട്ടില്‍ എത്തിയത്.ഈ മാസം 13ന് മടങ്ങിപ്പോകാനിരിക്കെയാണ് അതിദാരുണമായ ഈ സംഭവം ഉണ്ടാകുന്നത്.
വീട്ടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടി കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
വൈകിട്ട് നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷ ഐ പി സി ചെങ്ങന്നൂര്‍ സെന്റര്‍വൈസ് പ്രസിഡന്റ് പാസ്റ്റര്‍.കെ.പി കോശി നിര്‍വഹിക്കും. പരുമല സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ റ്റി.റ്റി സൈമണ്‍ നേതൃത്വം നല്‍കും
വാര്‍ത്ത: അനിയന്‍കുഞ്ഞ് ചേടിയത്ത്, ക്രൈസ്തവ ചിന്ത























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.