ചോനനുറുമ്പ് ചമ്മന്തി കൊവിഡ്-19 നെ തുരത്തുമെന്ന് എഞ്ചിനീയറും ഗവേഷകനുമായ നയാധര്‍ പധിയാല്‍. ഗോത്രവംശജരുടെ ഈ ചമ്മന്തി കൊവിഡിനെ പ്രതിരോധിക്കുമെന്നറിയിച്ചു കൊണ്ട് ഒഡീഷ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് നയാധര്‍ പധിയാല്‍.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ചോനനുറുമ്പ് ചമ്മന്തിയുടെ കൊവിഡിനെ നേരിടാനുള്ള കഴിവ് പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ആയുഷ് മന്ത്രാലയത്തിനും സി.എസ്.ഐ.ആര്.-നും നോട്ടീസയച്ചിരിക്കുകയാണ് കോടതി.
ചോനനുറുമ്പ് ചമ്മന്തിയാക്കിയാല് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫോമിക് ആസിഡ്, മാംസ്യം, കാല്‍സ്യം, വിറ്റമിന്‍ ബി-12, സിങ്ക്, ഇരുമ്പ് എന്നിവ ചമ്മന്തിയില്‍ ഉണ്ടാകുമെന്നും പധിയാല്‍ വിശദീകരിക്കുന്നു.
പച്ചമുളകും ഉപ്പും ചോനനുറുമ്പും കൂടി അരച്ചുണ്ടാക്കുന്ന ചമ്മന്തി പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയവ മാറ്റുമെന്നാണ് വിശ്വാസം.
ഒഡീഷ, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ചോനനുറുമ്പ് ചമ്മന്തി മരുന്നായി ഉപയോഗിച്ചുവരുന്നു.
പധിയാലിന്റെ വാദം കേട്ട ഉടനെ കോടതി ഈ ചമ്മന്തിയുടെ ഔഷധമൂല്യത്തെ കണ്ടെത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയുടെ ഡിവിഷന്‍ബെഞ്ച് ഉത്തരവിടുകയായിരുന്നു.
ചോനനുറുമ്പ് ചമ്മന്തിയുടെ ഗുണം അന്വേഷണ ഏജന്‍സി ശരിവച്ചാല്‍ ചോനന്മാരുടെ കഷ്ടകാലം ആരംഭിക്കുകയായി.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.