“ഞാൻ ഭക്ഷണം കൊടുക്കുന്ന തുപ്പോലെ നീയും എല്ലാവർക്കും ഭക്ഷണം കൊടുക്കണം”

“ഞാൻ ഭക്ഷണം കൊടുക്കുന്ന തുപ്പോലെ നീയും എല്ലാവർക്കും ഭക്ഷണം കൊടുക്കണം”

“എന്റെ അച്ഛൻ എന്നും രാവിലെ വയ്യാത്തവർക്ക് ഭക്ഷണം കൊണ്ടു കൊടുക്കുമായിരുന്നു. റോഡ് സൈഡിൽ ഉള്ളവർക്ക്”. ഈ സംഭവം നടക്കുന്നതിന്റെ തലേ ദിവസമാണ് പുതിയ ഫ്ളാസ്ക്കും ഭക്ഷണം കൊണ്ടുപോകുവാൻ പാത്രവും ചായ ഉണ്ടാക്കുവാൻ പാത്രവും വാങ്ങിയത്.

മരിക്കാൻ സമയത്ത് എന്നോട്ടു പറഞ്ഞു: “മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. അഥവ എന്തെങ്കിലും സംഭവിച്ചാൽ എന്നും രാവിലെ നീ ഞാൻ ഇവിടെ കൊടുക്കുന്നതുപ്പോലെ ഭക്ഷണം എല്ലാവർക്കും കൊടുക്കണം. ” അച്ഛന്റെ അവസാന വാക്കുകൾ ഓർത്തെടുക്കുമ്പോൾ രഞ്ജിത്തിന്റെ കണ്ഠമിടറി.

വാക്കുകൾ പൂർത്തിയാകും മുമ്പ് കണ്ണുനീർ അണപൊട്ടി.
മനുഷ്യ സ്നേഹിയായ ഒരു സാധാരണക്കാരനായിരുന്നു രഞ്ജിന്റെ അച്ഛൻ രാജൻ. മരപ്പണി ചെയ്തു നൽകുന്നയാളായിരുന്നു അയാൾ. ലഭിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം താൻ സാധുക്കൾക്കും രോഗികൾക്കും മാറ്റിവെയ്ക്കുമായിരുന്നു. അശരണർക്കു തണലാകുമ്പോഴും തന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കിയിരുന്നു രാജൻ. പുറമ്പോക്കു ഭൂമിയിലായിരുന്നു രാജനും ഭാര്യ അമ്പിളിയും രണ്ടു മക്കളും താമസിച്ചിരുന്നത്.

എന്നാൽ രാജൻ സ്ഥലം കൈയ്യേറിയെന്ന് കാണിച്ച് അയൽവാസി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നു കോടതി ഉത്തരവ് പ്രകാരം തർക്ക ഭൂമിയിലെ കുടിയൊഴിപ്പിക്കാൻ പോലിസെത്തി. മേൽ കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും അതിനു അവസരം നൽകണമെന്നും രാജൻ നിയമപാലകരോട് അപേക്ഷിച്ചു. വഴങ്ങാതെ വന്നപ്പോഴാണ് ദമ്പതികൾ ആത്മഹത്യ ഭീഷണിയുയർത്തിയത്. ഒടുവിൽ രാജനും ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ആശുപത്രിയിലായി. പിന്നീട് ആ ദമ്പതികൾ മരണത്തിനു കീഴടങ്ങി. രാഹുലും രഞ്ജിത്തും അനാഥരുമായി.

ഈ സംഭവത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായ ഉയരുകയാണ്. കാത്തിരംകുളം നെല്ലിമൂടിനു സമീപം പോങ്ങിൽ നെട്ട തോട്ടം ലക്ഷം വീട് കോളനിയിൽ രാജൻ (47), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്. ഡിസം. 22-നാണ് വസ്തു ഒഴിപ്പിക്കലും ആത്മഹത്യ ശ്രമവും ഉണ്ടായത്. രാജൻ ഡിസം. 27 ഞായറാഴ്ച രാത്രിയും അമ്പിളി 28 തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. ഭാസ്ക്കർ നഗർ ഏ.ജി. സഭാംഗങ്ങളാണ് പരേതരുടെ കുടുംബാംഗങ്ങൾ.

തർക്ക ഭൂമിയിൽ ശവസംസ്കാരത്തിനു അനുവദിക്കില്ലെന്ന പോലീസ് നിലപാടിൽ പ്രതിഷേധിച്ച് രാജന്റെ മകൻ രഞ്ജിത്ത് പിതാവിനുവേണ്ടി ശവകുഴി വെട്ടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. രാജനും അമ്പിളിയും ആത്മഹത്യക്കു ശ്രമിക്കുന്നതിന്റെ വീഡിയോയും മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രാജനു അനുകൂലമായി മേൽക്കോടതിയുടെ സ്റ്റേ ലഭിക്കുന്നതിനു മണിക്കൂറുകൾ ശേഷിക്കയാണ് പോലീസ് ഒഴിപ്പിക്കൽ നടപടിക്ക് ശ്രമിച്ചത്.

പോലിസ് പരാതിക്കാരിക്കുവേണ്ടി ധൃതി കാട്ടിയെന്നും അതാണ് ഈ ദാരുണ സംഭവങ്ങൾക്ക് കാരണമായതെന്നും പോലിസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ അമ്പിളിയുടെ ശവ ശരീരവുമായി വന്ന ആംബുലൻസ് തടഞ്ഞ് മൂന്നു മണിക്കൂറോളം പ്രതിഷേധിച്ചു. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സാഹചര്യത്തിനു അനുസരിച്ച് പ്രവർത്തിക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയതാണ് ഈ ദുരന്തത്തിനു കാരണമായി ഉയരുന്ന ആരോപണം.

പരാതിക്കാരിയായ വസന്ത കോൺഗ്രസ് പാർട്ടി ബന്ധം ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് രാജന്റെ മൂത്ത മകൻ രാഹുൽ പറഞ്ഞു. അതെ സമയം ഭൂമി തന്റേതാണെന്നു തെളിയിക്കുമെന്നും വിട്ടു നൽകില്ലെന്നും പരാതിക്കാരി പറഞ്ഞു. ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കി.

മാതാപിതാക്കളുടെ വിയോഗത്താൽ ഒറ്റപ്പെട്ടുപ്പോയ കുട്ടികളെ സംരക്ഷിക്കുമെന്നും വീട് പണിതു നൽകുമെന്നും വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്നും സർക്കാർ ഉറപ്പു നൽകി. സംഭവം അതിവ ദുഃഖകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും രാഹുലിനെയും രഞ്ജിത്തിനെയും സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. സഹായങ്ങൾ ഒരിക്കലും നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് പകരമാകില്ല എന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ!

കുഞ്ഞുമോന്‍ പോത്തന്‍കോട്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!