അമേരിക്കന്‍ കോണ്‍ഗ്രസും സെനറ്റും പാസ്സാക്കിയ കൊറോണ ആശ്വാസപദ്ധതിയില്‍ ട്രംപ് ഒപ്പിട്ടു. തുക കുറഞ്ഞുപോയി എന്ന കാരണത്താല്‍ ഒപ്പിടാതിരുന്ന ട്രംപിന് ഒടുവില്‍ വഴങ്ങേണ്ടി വന്നു. 2.3 ലക്ഷം കോടി ഡോളറിന്റെ കൊറോണ ആശ്വാസ പാക്കേജ് പാസ്സായതോടെ താല്‍ക്കാലിക സ്തംഭനത്തില്‍ നിന്നും അമേരിക്ക രക്ഷപ്പെട്ടു.
‘നാണക്കേടിന്റെ’ ബില്‍ എന്നാണ് 90,000 കോടി ഡോളറിന്റെ കൊറോണ പാക്കേജ് പദ്ധതിയെ ട്രംപ് വിളിച്ചത്. സെപ്തംബര്‍ വരെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന 1.40 ലക്ഷം കോടി ഡോളറും കൂടെ ചേര്‍ത്ത് 2.30 ലക്ഷം കോടി ഡോളറിന്റെ സഹായ വിതരണ പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. ഒടുവില്‍ ഒപ്പിട്ട് മാനം കാത്തു എന്നതാണ് ശരി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ വെട്ടിലാക്കിയ ട്രംപിന്റെ നടപടിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അദ്ദേഹം വഴങ്ങിയത്. യു.എസ്. കോണ്‍ഗ്രസും സെനറ്റും അംഗീകരിച്ച പാക്കേജിനെതിരെയാണ് ട്രംപ് നിഷേധാത്മക നിലപാട് സ്വീകരിച്ചത്. അപ്പോള്‍ പിന്നെ ജോ ബൈഡനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ അതിശയിക്കേണ്ടതില്ല.
തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും കുടിയിറക്കലുകള്‍ അവസാനിപ്പിക്കാനും വാക്സിന് വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഒപ്പിട്ടതെന്ന് ട്രംപ് പ്രസ്താവനയില്‍ പറയുന്നു. അര്‍ഹരായ ഓരോ അമേരിക്കക്കാരനും 600 ഡോളര്‍ വീതം നല്‍കും. ചെറുകിട കച്ചവടക്കാര്‍ക്കും സഹായം നല്‍കും. 2000 ഡോളര്‍ വച്ച് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. തന്റെ പ്രസ്താവനയില്‍ ട്രംപ് കൊറോണയെ ‘ചൈന വൈറസ്’ എന്നു വിളിക്കാനും മറന്നില്ല.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.