ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം ജനുവരി 9ന്

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം ജനുവരി 9ന്


ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ പതിനൊന്നാം വാർഷിക സമ്മേളനം 2021 ജനുവരി 9 രാവിലെ 10 മുതൽ മുളക്കുഴ സീയോൻകുന്നിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോ. റൂബിൾ രാജ് മുഖ്യസന്ദേശം നൽകും.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്/ റീജിയൻ ഓവർസീയർമാരായ പാസ്റ്റർ എം. കുഞ്ഞപ്പി, ബെൻസൻ മത്തായി, രാജു തോമസ്, ബെന്നി ജോൺ, എൻ. പി കൊച്ചുമോൻ പാസ്റ്റർമാരായ വൈ റെജി, പി. ജി. മാത്യുസ് സിവി ആൻഡ്രൂസ്, മാത്യു കെ. ഫിലിപ്പ്, സണ്ണി താഴംപള്ളം, ബിനു പി. ജോർജ്, കെ. ഒ. സ്റ്റീഫൻ, വില്ല്യം ഡാനിയേൽ, സഹോദരന്മാരായ രാജൻ ആര്യപള്ളി, ജോസഫ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിക്കും. കാർട്ടൂണിസ്റ്റ് ജയമോഹനൻ അതിരുങ്കൽ ബിരുദ -ബിരുദാനന്തര പഠനങ്ങളിൽ റാങ്ക് നേടിയവരും പ്ലസ്ടുവിന് മുഴുവൻ മാർക്ക് നേടിയവരുമായ ചർച്ച് ഓഫ് ഗോഡ് അംഗങ്ങളെ ആദരിക്കും. പാസ്റ്റർ ജിനോസ് പി. ജോർജ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷിബു കെ മാത്യു, ജെയ്സ് പാണ്ടനാട് തുടങ്ങിയവർ നേതൃത്വം വഹിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!