കൊവിഡ് രോഗികളുടെ എണ്ണം കാര്യമായി കുറവു വന്നിട്ടുണ്ടെങ്കിലും ആശങ്ക വിട്ടൊഴിയുന്നില്ല. ഇതിനോടകം ഏഴു കോടി 54 ലക്ഷം പേര്‍ക്ക് രോഗബാധ ഉണ്ടായി. 16 ലക്ഷത്തി എണ്‍പതിനായിരം പേര് മരിച്ചു കഴിഞ്ഞു.
അമേരിക്കയില്‍ മാത്രം മൂന്നു ലക്ഷത്തി ഇരുപതിനായിരം ആളുകള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. വ്യഴാഴ്ച 3278 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 1.85 ലക്ഷം പേരുടെ ജീവനാണ് കൊവിഡ് എടുത്തത്. ലോകത്താകമാനം വ്യാഴാഴ്ച 12880 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
രോഗം കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ 4634 പേരേ മരിച്ചിട്ടുള്ളൂ എന്നതാണ് ഏറെ കൗതുകമായി തോന്നുന്നത്. രോഗബാധിതരാകട്ടെ 86789 പേരും. ചൈനയായതു കൊണ്ട് ഈ കണക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ല എന്നൊരു സംശയം കൂടി ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിനു ശേഷം അവിടെ ആരും മരിച്ചിട്ടില്ലത്രേ!
ഏതായാലും ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഒരു ദൗത്യസംഘം ജനുവരിയില്‍ ചൈനയിലേക്കു പോകുന്നുണ്ട്. കൊവിഡിന്റെ ഉറവിടം തേടിയാണ് ഇവരുടെ യാത്ര. വുഹാനിലും മറ്റു പട്ടണങ്ങളിലും ഡബ്യൂ.എച്ച്.ഒ. സംഘം ചൈനീസ് വിദഗ്ദ്ധരുമായി ചേര്‍ന്ന് പഠനം നടത്തും. ചൈനയിലെത്തുന്ന സംഘം രണ്ടാഴ്ച ക്വാറന്റൈനിലായിരിക്കും. അതിനുശേഷമാവും അന്വേഷണം ആരംഭിക്കുക.
ചൈനയാണ് കൊവിഡ് പടച്ചുവിട്ടതെന്ന ട്രംപിന്റെ ആരോപണം വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും വഷളായി. രോഗം കണ്ടെത്തിയത് വുഹാനിലാണെങ്കിലും അതിന്റെ ഉറവിടം എവിടെയാണെന്നതിന് ഇന്നും വ്യക്തതയില്ല.
അതുകൊണ്ടാണ് ഡബ്യൂ.എച്ച്.ഒ.യുടെ അന്വേഷണത്തിന് ചൈന പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും അവര്‍ സഹകരിക്കുന്നതും. വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട അതേസമയം മറ്റു പല ഭാഗങ്ങളിലും രോഗം പടര്‍ന്നു തുടങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.