ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു

പി.ജി വർഗീസ് ഒക്കലഹോമ.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഇലക്ടറല്‍ കോളേജ് ഇന്ന് ഓദ്യോഗികമായി വോട്ടുകള്‍ രേഖപ്പെടുത്തി. 306 ഇലക്ടറല്‍ വോട്ടുകള്‍ ജോ ബൈഡനും 232 ട്രംപിനും ലഭിച്ചു.

ഇനിയും ജനുവരി 6-ന് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസില്‍ ഈ വോട്ടുകള്‍ വീണ്ടും എണ്ണി തിട്ടപ്പെടുത്തുകയുംനിലവിലെ വൈസ്പ്രസിഡന്റ് അത് പ്രഖ്യാപിക്കുകയും ചെയ്യും. പിന്നീട് അവശേഷിക്കുന്നത് ജനുവരി 20-നു നടക്കുന്ന ഉദ്ഘാടന ചടങ്ങു മാത്രമാണ്.

സുപ്രീംകോടതി ഉള്‍പ്പെടെ എല്ലാ കോടതികളും ട്രംപും കൂട്ടരും കൊടുത്ത കേസുകള്‍ എല്ലാം തള്ളിയിട്ടും ഇപ്പോഴും യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ അവര്‍ മുറുമുറുക്കുകയാണ്. എന്തൊരു പരിഹാസ്യമായ രീതിയാണിത്! അമേരിക്കന്‍ പ്രസിഡന്‍സിക്കു പറ്റിയ ഒരു അപചയം എന്നല്ലാതെ എന്ത് പറയാന്‍ കഴിയും?

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ച ജോ ബൈഡന്‍ അമേരിക്കയുടെ, ഒരളവു വരെ ലോകത്തിന്റെ, ഏതു വെല്ലുവിളിയേയും സധൈര്യം നേരിടുവാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലെ ഭൂരിപക്ഷം വരുന്ന വെളുത്ത വര്‍ഗ്ഗക്കാര്‍ക്കു മാത്രമല്ല, കറുത്ത വര്‍ഗ്ഗക്കാര്‍, ഹിസ്പാനിക്, ഏഷ്യന്‍ വംശജര്‍, സ്ത്രീകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഒരുപോലെ പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള കാബിനെറ്റിനു ഇതിനകം താന്‍ രൂപം കൊടുത്തു കഴിഞ്ഞു.

തനിക്കു വോട്ടു ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും എല്ലാം ഒരുപോലെ സല്‍ഭരണം കാഴ്ചവയ്ക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നു ഇന്ന് നടത്തിയ വാര്‍ത്താ പ്രക്ഷേപണത്തില്‍ അറിയിക്കുകയുണ്ടായി. ജനുവരി 20-ന് നടക്കുന്ന ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള ഭരണത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!