ക്രൈസ്തവ-ഇസ്ലാം താരതമ്യ പഠനം: ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും

ക്രൈസ്തവ-ഇസ്ലാം താരതമ്യ പഠനം: ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും

സൂം ഐഡി : 892 7654 7141
പാസ്കോഡ് : 211120

ഡിസംബർ 12 വൈകിട്ട് 7ന് (ഇന്ത്യ) രാവിലെ 8.30(അമേരിക്ക, ന്യൂയോർക്ക്)

ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വെബിനാര്‍ ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. ശനിയും ഞായറും വൈകിട്ട് 7 മണി മുതല്‍ 8.30 വരെയാണ് വെബിനാര്‍ നടക്കുക. ക്രൈസ്തവ-ഇസ്ലാം വിശ്വാസങ്ങളെക്കുറിച്ച് വര്‍ഗീസ് എം. ശാമുവല്‍ പ്രഭാഷണം നടത്തും.

ഇസ്ലാം മതത്തെക്കുറിച്ച് ആഴമായി പഠനം നടത്തിയിട്ടുള്ള ഇദ്ദേഹം ഈടുറ്റ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. യു.കെ.യില്‍ സഭാ മിനിസ്ട്രിയില്‍ സേവനമനുഷ്ഠിക്കുന്ന വര്‍ഗീസ് എം. ശാമുവല്‍ മികവുറ്റ ഒരു പ്രഭാഷകനും എഴുത്തുകാരനുമാണ്.

ലളിതമായ ഭാഷയില്‍ വിഷയത്തില്‍ നിന്ന് ഊന്നി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ബൈബിള്‍, ഖുറാന്‍, ദൈവം, അള്ളാ, അപ്പോസ്തലന്മാര്‍, മുഹമ്മദ്, സ്വര്‍ഗ്ഗം, രക്ഷ, ക്രിസ്ത്യാനിറ്റി, ക്രിസ്തു എന്നീ വിഷയങ്ങളെ പരാമര്‍ശിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സഭാ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇസ്ലാം മതത്തെക്കുറിച്ച് അഗാധമായ അറിവ് ഈ പ്രഭാഷണങ്ങളിലൂടെ കരഗതമാക്കാം.

ഇന്ന് വൈകിട്ട് 7 മണിക്കു തന്നെ സൂം വെബിനാറില്‍ പ്രവേശിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജു ആനിക്കാട് ആണ് മോഡറേറ്റര്‍. പാസ്റ്റര്‍ റ്റി.റ്റി. ജേക്കബ് അദ്യക്ഷത വഹിക്കും. എഡിറ്റര്‍-ഇന്‍-ചാര്‍ജ്ജ് ടോണി എം.പി. സ്വാഗതം ആശംസിക്കും. എഡിറ്റര്‍ അനീഷ് ഐപ്പ് നന്ദി പറയും.

Zoom Meeting ID: 892 7654 7141
Passcode : 211120

ഫോണ്‍: 9846271741, 9446838496

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!