മറ്റു രാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ അമേരിക്കയിലേക്ക് ജോലിക്ക് കൊണ്ടുവരാനുള്ള വിസയ്ക്കാണ് ട്രംപ് തടയിട്ടത്. കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കു പിന്നാലെയാണ് ഹൈലി സ്കില്ഡുകാരെ കൊണ്ടുവരുന്നതിനും ട്രംപ് വിലക്കേര്‍പ്പെടുത്തിയത്.
ഡിസംബര്‍ ഏഴിന് നിലവില്‍ വരേണ്ട ട്രംപിന്റെ തീരുമാനം യു.എസ്. കോടതി റദ്ദ് ചെയ്യുകയായിരുന്നു. നിലവില്‍ വിസയുള്ള ആറു ലക്ഷം പേരില്‍ ഭൂരിഭാഗം ആളുകളും ചൈനക്കാരും ഇന്ത്യക്കാരുമാണ്.
യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ്, സ്റ്റാന്‍ഫഡ് സര്‍വ്വകലാശാല, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്. അമേരിക്കയിലെ വന്‍കിട കമ്പനികള്‍ക്ക് ആവശ്യത്തിന് ഉന്നത ബിരുദധാരികളെ കിട്ടാതായി എന്നതാണ് സത്യം.
വന്‍കിട അമേരിക്കന്‍ കമ്പനികള്‍ അമേരിക്കക്കാരെ മാത്രം ജോലിക്ക് എടുത്താല്‍ മതി എന്നതായിരുന്നു ട്രംപിന്റെ നിലപാട്. പക്ഷേ ആവശ്യത്തിന് ആളെ കിട്ടാതായതോടെ കമ്പനികള്‍ വലഞ്ഞു. അവസാനം അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇനി പഴയതുപോലെ അമേരിക്കയിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള പ്രൊഫഷണലുകളെ വിദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കാം. ഇന്ത്യയിലെ മിടുക്കര്ക്കായിരിക്കും ഇതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.