ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി കേരളത്തിൽ സജീവമാകുന്നു

ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി കേരളത്തിൽ സജീവമാകുന്നു

ന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടിയുടെ പ്രവർത്തനം കേരളത്തിൽ സജീവമാകുന്നു. 2020 മാർച്ചിലാണ് സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്. അധികാര രാഷ്ട്രീയത്തിൽ നിന്ന് അനിവാര്യമായൊരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി നേതാക്കൾ വിലയിരുത്തുന്നു.

പാർട്ടിയുടെ ലക്ഷ്യവും ആപ്തവാക്യവും സ്നേഹം, നീതി, സമത്വം, ജനസേവനം എന്നിവയാണ്. പാർട്ടിയുടെ ഉദ്ഭവത്തിൻ്റെ അടിസ്ഥാനസൂചകങ്ങളാണ് പേരിലെ ‘ഇന്ത്യൻ’, ‘ക്രിസ്ത്യൻ’, എന്നീ വാക്കുകൾ. സെക്കുലർ എന്നത് ജാതി, മതം, വർണം, വർഗം, സംസ്കാരം, ‘പ്രദേശം എന്നിവയ്ക്കതീതമായി എല്ലാവരെയും ഉൾകൊളളുന്നത് പാർട്ടിയുടെ സമഗ്ര-വിശാല പ്രകൃതത്തെ സൂചിപ്പിക്കുന്നു.

സ്വാതന്ത്ര്യം, നീതി, സമത്വം, സാമൂഹ്യസുരക്ഷ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനമാർഗം, സാമ്പത്തിക വളർച്ച, സ്ത്രീശാക്തീകരണം, ബോധവത്കരണ യജ്ഞങ്ങൾ, അഴിമതി വിരുദ്ധ പോരാട്ടം ഇതെല്ലാം സമൂഹവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഇവയിൽ ഒന്നു പോലും നമ്മുടെ രാജ്യത്ത് രാഷ്ട്രീയ അജണ്ടയായി ഗൗനിക്കപ്പെടുന്നില്ലെന്നാണ് നേതാക്കുടെ വാദം. പ്രാഥമികവും മൗലികവുമായ ഈ വിഷയങ്ങളാണ് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി.രാഷ്ട്രീയ അജണ്ട.

കേരളത്തിൽ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് എറണാകുളം വി. വി. ടവറിലാണ്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡിസംബർ 1ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി
ദേശീയ പ്രസിഡൻ്റ് സ്ലീവാ ഗലീലി, ദേശീയ സെക്രട്ടറി സണ്ണി തോമസ്, സംസ്ഥാന പ്രസിഡൻ്റ് വി. വി. അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ജേക്കബ് പുതുപ്പള്ളി, സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ, കണ്ണൂർ ജില്ലാ പ്രസിഡൻറ് ജോസ് കൊട്ടിയൂർ, ജില്ലാ കൺവീനർ ബിജു കല്ലുപുരയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തും. പാർട്ടിയുടെ വെബ് സൈറ്റ് www.icspindia.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!