ബൈഡന്റെ ഭരണപരിഷ്‌കാരം : സ്ത്രീകള്‍ ഉന്നതപദവികളിലേക്ക്

ബൈഡന്റെ ഭരണപരിഷ്‌കാരം : സ്ത്രീകള്‍ ഉന്നതപദവികളിലേക്ക്

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ബൈഡന്‍ കൂടുതല്‍ സ്ത്രീകളെ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് നിയമിക്കുന്നു.

ഇന്ത്യക്കാരിയായ കമല ഹാരിസിനെ വൈസ്പ്രസിഡന്റായി നിയമിച്ചുകൊണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി മാതൃക കാട്ടി. സ്ത്രീകള്‍ക്ക് പദവിയും അധികാരവും നല്‍കുന്നതിലൂടെ മാത്രമേ അവര്‍ക്ക് സാമൂഹ്യ സുസ്ഥിതിയും സമത്വവും ഉറപ്പാകൂ.

ഫൈനാന്‍സ് സെക്രട്ടറി(ധനമന്ത്രി)യായി വരുന്നതും ഒരു സ്ത്രീയാണെന്ന് കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ അമേരിക്കയുടെ ആദ്യ വനിതാ ധനകാര്യവകുപ്പ് മന്ത്രിയായിരിക്കും അവര്‍. 2014-18 കാലഘട്ടത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അദ്ധ്യക്ഷയായിരുന്ന ജാനെറ്റ് യലെനെയാണ് ട്രഷറി സെക്രട്ടറിയായി ബൈഡന്‍ നിയമിക്കുന്നതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

74-കാരിയായ ഇവര്‍ 1997 മുതല്‍ 99 വരെ വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശകസമിതിയുടെ അദ്ധ്യക്ഷയായിരുന്നു. സാമ്പത്തിക ഞെരുക്കം നേരിടുന്ന അമേരിക്കയ്ക്ക് ഇവരുടെ നേതൃത്വം രക്ഷയാകുമെന്ന് കരുതുന്നവര്‍ നിരവധിയാണ്.
കറുത്ത വംശജയായ ലിന്‍ഡ തോമസിനെ യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതിയായി നിയമിച്ചേക്കും. എവ്രിന്‍ ഹെയ്ന്‍സിനെ രഹസ്യാന്വേഷണവിഭാഗം ഡയറക്ടറാക്കുമെന്നും സൂചനയുണ്ട്.

ഈ ഡിപ്പാര്‍ട്ടുമെന്റില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആദ്യ സ്ത്രീയായിരിക്കും എവ്രിന്‍. ഇതുകൂടാതെ വൈറ്റ്ഹൗസില്‍ ഇപ്രാവശ്യം മിടുക്കരായ ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം ഉണ്ടാകുമെന്നാണ് ബൈഡനെ ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ട്രംപ് നിയമയുദ്ധത്തില്‍ നിന്നും പിന്മാറുന്നില്ലെങ്കിലും ബൈഡന്റെ വിജയം അംഗീകരിച്ചു കഴിഞ്ഞു. അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിലെ പൊതുഭരണ വിഭാഗം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പൊതുഭരണ വിഭാഗം അഡ്മിനിസ്‌ട്രേറ്റര്‍ എമിലി മര്‍ഫി ഇതു കാണിച്ച് ബൈഡന് കത്തെഴുതിയിട്ടുണ്ട്.


നിയമപോരാട്ടം തുടരുമെന്ന് പറയുമ്പോഴും അധികാരം കൈമാറാന്‍ ട്രംപ് തയ്യാറായിട്ടുണ്ട്. ട്രംപ് വിവിധ സംസ്ഥാനങ്ങളില്‍ കൊടുത്ത 27 കേസുകള്‍ വിചാരണയ്‌ക്കെടുക്കാതെ കോടതി തള്ളിക്കളഞ്ഞതോടെ ട്രംപ് കീഴടങ്ങുകയായിരുന്നു. ന്യൂജേഴ്‌സിയില്‍ ഗവര്‍ണ്ണറായിരുന്ന റിപ്പബ്ലിക്കനായ ക്രിസ് ക്രിസ്റ്റി ട്രംപിനോട് ‘കീഴടങ്ങാന്‍’ അഭ്യര്‍ത്ഥിച്ചതായും വാര്‍ത്തയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!