തിരുവല്ല: ബിഷപ്പ് കെ. പി. യോഹന്നാൻ ആദായ നികുതി വകുപ്പിന്‍റെ കൊച്ചി ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. ബിഷപ്പിന്‍റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായനികുതി വകുപ്പിന്‍റെ തീരുമാനം.
അഞ്ച് വർഷത്തിനിടെ ബിലീവേഴ്‌സ് ചർച്ചിൻ്റെ പേരിൽ 6000 കോടി രൂപയാണ് എഫ്സിആര്‍എ അക്കൗണ്ടിലൂടെ ലഭിച്ചത്. ഈ പണം റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും വകമാറ്റി ചെലവാക്കിയിട്ടുണ്ടോയെന്നാണ് ആദായനികുതി അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച ചില നിർണായക രേഖകൾ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ. പി. യോഹന്നാന്‍റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കാറിന്‍റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.