അച്ചടിച്ച കടലാസില്‍ പലഹാരം പൊതിഞ്ഞാല്‍ ‘അര്‍ബുദം ഫ്രീ’

അച്ചടിച്ച കടലാസില്‍ പലഹാരം പൊതിഞ്ഞാല്‍ ‘അര്‍ബുദം ഫ്രീ’

എണ്ണയില്‍ പാചകം ചെയ്ത പലഹാരങ്ങള്‍ അച്ചടി കടലാസു കൊണ്ട് പൊതിഞ്ഞു കഴിക്കുന്നവര്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് അര്‍ബുദരോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അച്ചടിച്ച കടലാസില്‍ എണ്ണ പുരണ്ടാല്‍ അച്ചടിമഷിയില്‍ ഉപയോഗിച്ചിട്ടുള്ള ഈയം പുറത്തുവരും.
ഇതു രണ്ടും ചേര്‍ന്ന് ശരീരത്തിനുള്ളിലേക്കു പോയാല്‍ അര്‍ബുദം ഉറപ്പാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം റിസര്‍ച്ച് ഓഫീസര്‍ ജി. ഗോപകുമാര്‍ പറഞ്ഞു. മാത്രമല്ല, അച്ചടിക്കടലാസിലെ കാര്‍ബണും നമ്മള്‍ അറിയാതെ കഴിക്കുകയാണ്.

അച്ചടിച്ച കടലാസുകള്‍ കൊണ്ട് ഹോട്ടലുകളില്‍ പലഹാരങ്ങള്‍ മൂടിവയ്ക്കാറുണ്ട്. ചിലര്‍ പാത്രത്തില്‍ കടലാസ് വിരിച്ച ശേഷം അതിനു മുകളിലാണ് പലഹാരങ്ങള്‍ നിരത്തുന്നത്. കയ്യിലെ നനവ് മാറാന്‍ അച്ചടിച്ച കടലാസു കൊണ്ട് തുടയ്ക്കുന്നതും അപകടകരമാണ്.

ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പലഹാരങ്ങളിലെ എണ്ണ കളയുന്നതിനു കുഴപ്പമില്ല. എന്നാല്‍ ചില ഹോട്ടലുകള്‍ ടിഷ്യൂ പേപ്പറില്‍ സ്ഥാപനത്തിന്റെ പേരോ പരസ്യമോ അച്ചടിക്കാറുണ്ട്. ഇതും ദോഷം ചെയ്യും.

ഈയം അമിതമായ അളവില്‍ ശരീരത്തില്‍ അടിഞ്ഞാല്‍ മരണത്തിനു വരെ കാരണമാകാം. വന്ധ്യതയും കുട്ടികളില്‍ പെരുമാറ്റ വൈകല്യവും ഉണ്ടാകും. ചിന്താശേഷി കുറയുക, മറവി, അലസത, കാലുവേദന തുടങ്ങിയവയ്ക്ക് ഈയം കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയ്ക്കാനും, കരള്‍, വൃക്ക എന്നിവയ്ക്ക് തകരാറുകള്‍ ഉണ്ടാകാനും ഇടയാക്കും.

ഭക്ഷണസാധനങ്ങള്‍ പൊതിയാനും അവയിലെ എണ്ണ കളയാനും കൈ തുടയ്ക്കാനും അച്ചടിച്ച കടലാസുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ കെ. അജിത്കുമാര്‍ അറിയിച്ചു.
ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം.

ടോള്‍ഫ്രീ നമ്പര്‍ – 1800 425 1125.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!