കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോക മാധ്യമങ്ങളുടെയും സംഘടനകളുടെയും പ്രശംസ പിടിച്ചുപറ്റിയ ശൈലജ ടീച്ചറിന് വീണ്ടും അംഗീകാരം. കൊവിഡ് മഹാമാരിയെ കൃത്യമായ തയ്യാറെടുപ്പുകളോടെ പ്രതിരോധിച്ചതിനാണ് വീണ്ടും അഭിനന്ദനം ലഭിച്ചിരിക്കുന്നത്.
അമേരിക്കന്‍ അസ്സോസിയേഷന് ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് എന്ന സംഘടനയാണ് ശൈലജ ടീച്ചറിനെ പുകഴ്ത്തിയിരിക്കുന്നത്. എ.എ.എ.എസ്. എന്ന സംഘടനയുടെ സയന്‍സ് മാഗസിനാണ് ‘കൊവിഡ് അദ്ധ്യാപിക’ എന്ന വിശേഷനാമം ടീച്ചറിന് നല്‍കിയിരിക്കുന്നത്.
കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞതില്‍ ടീച്ചറെ അഭിനന്ദിക്കാന്‍ ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യാ ഡയറക്ടര്‍ കെ. ശ്രീനാഥ് റെഡ്ഡിയും തയ്യാറായിട്ടുണ്ട്. കൂടുതല്‍ സാക്ഷരതയുള്ള നാടാണ് കേരളം. അതുകൊണ്ട് ജനങ്ങള്‍ക്ക് പൊതുജനാരോഗ്യ സംവിധാനങ്ങളെപ്പറ്റി അവബോധമുണ്ട്. ഒരു ശാസ്ത്രാദ്ധ്യാപിക എന്ന നിലയിലുള്ള വിജ്ഞാനവും അവരുടെ നേതൃപാടവവും കൊവിഡ് നിയന്ത്രണങ്ങളെ വിജയകരമാക്കി.
2018-ല്‍ നിപ്പ വൈറസിനെ തുരത്തുന്നതില്‍ മന്ത്രി കാണിച്ച കരുത്തുറ്റ പ്രവര്‍ത്തനങ്ങളും മാഗസിന് എടുത്തു പറയുന്നുണ്ട്. കേരളത്തിലെ പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഗുണകരമായെന്നും മാഗസിന് വിലയിരുത്തുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.