തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോടിയേരി ഈ വിവരം അറിയിച്ചത്. ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി സ്ഥാനത്ത് നിന്നും മാറി നില്ക്കുന്നതായി കോടിയേരി യോഗത്തെ അറിയിക്കുകയായിരുന്നു.
പകരം ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് താല്‍ക്കാലിക ചുമതല നല്കാന് സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
തുടർ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നാണ് പാർട്ടി വിശദീകരണമെങ്കിലും ബിനീഷുമായി ബന്ധപ്പെട്ട വിവാദമാണ് അതിന് കാരണമെന്ന് വ്യക്തമാണ്.
2015 ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ൽ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാൻ തീരുമാനിച്ചു.
സിപിഎം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെയാണ് താൽക്കാലികമായി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.