വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തന്നെ വീണ്ടും വരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും പിന്നാലെ രണ്ടാം വട്ടവും ട്രംപ് ഭരണത്തിലേക്കുള്ള സുഗമമായ പാതയൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ജോ ബൈഡനെ പ്രസിഡന്റായി അംഗീകരിക്കാന്‍ പോംപിയോ വിസമ്മതിച്ചു. ജനുവരി 20ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത് സാധ്യമാക്കും വിധം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായും പോംപിയോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ പോള്‍ ചെയ്തെന്നും ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച ട്രംപ് നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
ലോകവ്യാപകമായി സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ അമേരിക്ക തുടര്‍ന്നു നടത്തുമോ എന്ന് ചോദിച്ചപ്പോള്‍ ഈ ചോദ്യം അസംബന്ധമാണെന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ലോകരാഷ്ട്രങ്ങളിലെവിടെയും തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും സുതാര്യവും സുരക്ഷിതവും ആയിരിക്കുമെന്ന് ഉറപ്പുവരുത്താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിബദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.