ഇന്ന് ഒരു മലയാള മാധ്യമത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലീനാ ട്രംപ് വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന വാർത്ത കണ്ടു. ഞാൻ അമേരിക്കയിലുള്ള പല മാധ്യമങ്ങളിലും വെബിലും അന്വേഷണം നടത്തി.
അങ്ങനെയൊരു വാർത്ത അമേരിക്കൻ ടിവി ചാനലുകളിലോ പത്രങ്ങളിലോ ഇന്നുവരെ ഞങ്ങളാരും കണ്ടിട്ടില്ല. ട്രംപ് വൈറ്റ്ഹൗസിൻ്റെ പടിയിറങ്ങിയാലുടനെ അവരുടെ വിവാഹമോചനം ഉണ്ടാകുമെന്നത് വ്യാജവാർത്തയാണെന്നാണ് അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപിൻ്റെ തന്ത്രമാണിതെന്ന് അമേരിക്കയിലെ ജനങ്ങളുടെയിടയിൽ സംസാരമുണ്ട്. ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കണമെന്ന് മെലീന ആവശ്യപ്പെട്ടതായാണ് വൈറ്റ്ഹൗസിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ. ഞാൻ ട്രംപിന്റെ ആരാധകനല്ല.
രാജൻ ആര്യപ്പള്ളിൽ



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.