By: അനിയൻകുഞ്ഞ് ചേടിയത്ത്
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8 മുതൽ 3 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം നവംബർ 12ന് പുറത്തിറക്കും. നാമനിർദേശ പത്രിക ഈ മാസം 19 വരെ സ്വീകരിക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം.
ഡിസംബർ 8 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബർ 10 ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാടും ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 16 ആണ്. പുതിയ ഭരണസമതി ഡിസംബർ 25ന് മുൻപ് അധികാരമേൽക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ അങ്കലാപ്പിലാണ്. ഇടതുമുന്നണിയാണ് ഏറെ പ്രതിസന്ധിയിലായത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾ, ശിവശങ്കറിൻ്റെയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റ് എന്നിവ സംസ്ഥാന സർക്കാരിൻ്റെ നിറം കെടുത്തി. ഭരണതുടർച്ച പ്രതീഷിച്ച ഇടതു മുന്നണിക്ക് ഈ വിവാദങ്ങൾ വലിയ പ്രഹരമേൽപ്പിച്ചു.
മറുവശത്ത് യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. എൽഡിഎഫ് ഭരണത്തിൻ്റെ അഴിമതിയെ തുറന്നു കാട്ടുന്നതിൽ അവർ ഒരുപരിധി വരെ വിജയിച്ചു. ഇതെല്ലാം അനുകൂലമാകുമോയെന്ന് കാത്തിരുന്ന് കാണാം.
ജോസ് കെ. മാണി വിഭാഗത്തിൻ്റെ ഇടതു പ്രവേശം മധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ യുഡിഎഫിന് ദോഷം ചെയ്യും.
ബിജെപി കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുമ്പോഴും, കെ സുരേന്ദ്രൻ്റെ ഏകാധിപത്യവും ശോഭാ സുരേന്ദൻ, പി. എം.വേലായുധൻ, കെ.പി ശ്രീശൻ എന്നീ മുതിർന്ന നേതാക്കളും അവരെ പിന്തുണയ്ക്കുന്ന അണികളുടെ പ്രതിക്ഷേധവും ബിജെപിക്ക് പ്രതികൂലഘടകങ്ങളാണ്.
ഇതൊക്കെ വസ്തുതകളായി നിലനിൽക്കുമ്പോഴും നിഷ്പക്ഷരായ ജനം രാഷ്ട്രീയത്തിനതീതമായി പ്രാദേശിക വികസനം നോക്കി വിധിയെഴുതും. അത് മൂന്നു മുന്നണികളുടേയും കണക്കുകൂട്ടലുകളെ മാറ്റിയെഴുതും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.