പിവൈപിഎ ആയൂർ സെൻ്റർ വെർച്വൽ ക്യാംപ് ഇന്ന് 7.30ന്

പിവൈപിഎ ആയൂർ സെൻ്റർ വെർച്വൽ ക്യാംപ് ഇന്ന് 7.30ന്

കൊട്ടാരക്കര: പിവൈപിഎ ആയൂർ സെൻ്റർ ഏകദിന വെർച്വൽ ക്യാംപ് നവംബർ 6 രാത്രി 7.30 ന് നടക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യപ്രഭാഷണം നടത്തും. ‘യുവത്വത്തിന്റെ സാധ്യതകൾ കണ്ടെത്തുക’ (Explore the Potential of youth) എന്നതാണ് തീം. ഐപിസി ജനറൽ കൗൺസിൽ അംഗവും ആയൂർ സെൻ്റർ മിനിസ്റ്ററുമായ റവ. വർഗീസ് മത്തായി ഉദ്ഘാടനം ചെയ്യും.

ഡോ. ബ്ലസൻ മേമന ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സൂം പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടി ക്രൈസ്തവ കൈരളി, ആൽഫയും ഒമേഗയും എന്നീ ഫേസ്ബുക്ക് പേജുകളിൽ തത്സമയ സംപ്രേഷണം ചെയ്യും. പാസ്റ്റർ ജോർജ്ജ് രാജൻ, അജീഷ് ജോൺ, അലൻ പള്ളിവടക്കൻ എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!