പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം റദ്ദാക്കുമെന്ന് ബൈഡന് വിജയത്തെ തൊട്ടുരുമ്മി നില്ക്കുന്ന ജോ ബൈഡന് പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയത് റദ്ദു ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് അമേരിക്കയുടെ ഭരണകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി.
കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കണമെന്ന് ലോകരാജ്യങ്ങളെല്ലാം കൂടി പാരീസില്‍ വച്ച് എടുത്ത തീരുമാനം ട്രംപ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ആ തീരുമാനത്തെ ബൈഡന് മാറ്റുമെന്നാണ് തന്റെ ആദ്യത്തെ പ്രഖ്യാപനം
46 സ്റ്റേറ്റുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 264 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടി ബൈഡന് ബഹുദൂരം മുന്നിലെത്തി. 214 വോട്ടുകളേ ട്രംപിന് ഇതുവരെ കിട്ടിയിട്ടുള്ളൂ. പ്രസിഡന്റാകാന്‍ 270 വോട്ടുകള്‍ മതി.
നൊവേഡായിലെ ആറ് വോട്ടുകളും ബൈഡന് കിട്ടിയിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇത് ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ബൈഡന് ജയിച്ചു കഴിഞ്ഞു എന്നു വേണം അനുമാനിക്കാന്‍.
ജോര്‍ജ്ജിയ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന എന്നീ സ്റ്റേറ്റുകള്‍ എണ്ണിത്തീര്‍ക്കാനുണ്ട്. ട്രംപിന് അനുകൂല തരംഗമുള്ള സ്റ്റേറ്റുകളാണ് ഇവ. 51 ഇലക്ടറര്‍ വോട്ടുകള്‍ ഇവിടെയുണ്ട്. ഈ മൂന്ന് സ്റ്റേറ്റുകള്‍ ട്രംപിന് അനുകൂലമായി മാറിയാലും അദ്ദേഹത്തിന് ജയസാദ്ധ്യത ഇല്ല.
ജയിച്ച ആളിനെ അഭിനന്ദിക്കുന്നതാണ് നല്ലൊരു ഡിപ്ലോമാറ്റിന്റെ ലക്ഷണം. ഇവിടെ ട്രംപ് ലക്കും ലഗാനുമില്ലാതെ വാചകമടിക്കുകയാണ്. തോറ്റാലും അത് അംഗീകരിക്കില്ലത്രേ. എണ്ണുമ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന വോട്ടുകള്‍ കുറെ കഴിയുമ്പോള്‍ കുറഞ്ഞു തുടങ്ങുന്നതിന് അന്വേഷണം വേണമെന്നു വരെ തട്ടിവിട്ടു.
തെരഞ്ഞെടുപ്പില്‍ അഴിമതിയുണ്ടെന്നു കാണിച്ച് സുപ്രീംകോടതിക്ക് പരാതിയും കൊടുത്തു കഴിഞ്ഞു. കഴിഞ്ഞയാഴ്ച താന്‍ നിയമിച്ച എമി കോന്നി ബാരറ്റാണ് ജഡ്ജ് എന്നതാണ് എറെ രസകരം.
ട്രംപ് തോറ്റാല്‍ ബൈഡന് കൈ കൊടുത്ത് അന്തസ്സായി സ്ഥാനത്തു നിന്ന് ഒഴിയണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് അമേരിക്ക. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കുറ്റമറ്റ തെരഞ്ഞെടുപ്പ് രീതിയെയാണ് ‘ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള രാജ്യമെന്ന നിലയിലായിരിക്കാം.
കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.