ഡല്‍ഹി: രാജ്യത്ത് കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ വൻവർധനവ്. കോവിഡ് രോഗവ്യാപനവും കുറയുകയാണ്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,357 പേരാണ്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍, 7618 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത് 5,33,787 പേരാണ്.
24 മണിക്കൂറിനിടെ, 514 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,23,611 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ 46,254 പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.