By: ഫിലിപ്പ് ദാനിയേൽ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിങ് സ്റ്റേഷനുകളിലും വലിയ ക്യൂവാണ്. വോട്ടർമാർ ക്ഷമയോടെ വോട്ട് ചെയ്തു മടങ്ങുന്നു. ഒരുപാട് നേരം ക്യൂവില്‍ നിന്നാണ് പലരും വോട്ട് ചെയ്യുന്നത്.
2016-നേക്കാള്‍ വളരെ കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ എത്തുന്നുണ്ട്. പുതുതലമുറ ആര്‍ക്ക് വോട്ട് ചെയ്യും എന്നതിനെപ്പറ്റി ഒരു രാഷ്ട്രീയ നിരീക്ഷകര്‍ക്കും എത്തുംപിടിയുമില്ല.
രാവിലെ ആറു മണിക്ക് ആരംഭിച്ച പോളിങ് രാത്രി 9 വരെ നീണ്ടുനില്‍ക്കും. സാധാരണ പോളിങിന്റെ അന്നു രാത്രി 10 മണിയോടെ ജയാളിയെ അറിയാം. എന്നാല്‍ ഇപ്രാവശ്യം രാത്രി 10ന് ഫലമറിയാനുള്ള സാധ്യത കുറവാണ്. കാരണം വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്.
പോസ്റ്റല്‍ വോട്ടുകളും വളരെ കൂടുതലാണ്.
അതുകൊണ്ട് ഫലപ്രഖ്യാപനം ഇന്നു രാത്രി വളരെ വൈകി ഉണ്ടാകാനാണ് സാധ്യത. എണ്ണുന്നതില്‍ ക്രമക്കേട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള കണക്കുകൂട്ടലില്‍ തന്റെ ലോയേഴ്സിനെ എല്ലാ സ്റ്റേറ്റുകളിലും എത്തിക്കുമെന്ന് ട്രംപ് പ്രസ്താവിക്കുകയുണ്ടായി. ബൈഡന് ശാന്തനായി ഫലത്തിനായി കാത്തിരിപ്പാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.