തിരുവല്ല: ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ കോവിഡ് ചികിത്സയിലിരുന്ന 174 രോഗികളിൽ 159 പേർ രോഗമുക്തരായി. ഇന്ന് ചികിത്സയിലിരുന്ന എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
ആശ്വാസ ഭവനിലെ അന്തേവാസികളിൽ 2 പേർ മാത്രമാണ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളത്.
ഗിൽഗാൽ ആശ്വാസഭവനിലെ 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തിയിരുന്നു.
ഇന്നത്തെ പരിശോധനയാണ് ആശ്വാസഭവന് ആശ്വാസമായത്. ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും മറ്റു സർക്കാർ ഏജൻസികളുടെയും ഭാഗത്തുനിന്ന് വളരെ വലിയ പിന്തുണയാണ് ഈ ആതുരാലയത്തിന് ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വളരെ വിശദമായി ക്രൈസ്തവചിന്തയാണ് ആദ്യം ജനങ്ങളിലെത്തിച്ചത്.
ആശങ്കയുടെ നടുവിൽ ആശ്വാസമായി കൂടെനിന്ന ക്രൈസ്തവചിന്തയോടും എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള നന്ദിയും കടപ്പാടും ഗിൽഗാൽ ആശ്വാസഭവൻ ഡയറക്ടർ പാസ്റ്റർ പ്രിൻസ് അറിയിച്ചു. ശബ്ദസന്ദേശം കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.