ഐപിസി 41 ലക്ഷം അടച്ചതിനു പിന്നാലെ എഫ്സിആരഎയുടെ പിടി വീണ്ടും. ഇനിയും 30 ലക്ഷം കൂടി അടച്ചാലേ എഫ്.സി.ആര്.എ. പുതുക്കി നല്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കൂ എന്നു കേള്‍ക്കുന്നു. ഈ വാര്‍ത്തയുടെ നിജസ്ഥിതി ഇപ്പോഴും വ്യക്തമല്ല.
ഐപിസി ജനറല്‍ എക്സിക്യൂട്ടീവിലെ പണം കൈകാര്യം ചെയ്യുന്നവരെ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. സന്ദേശം അയച്ചിട്ടും മറുപടി ഇല്ല.
ഇപ്പോഴത്തെ ട്രഷറര്‍ ഇതിനൊന്നും ഉത്തരവാദിയല്ല. അദ്ദേഹം എഫ്.സി.ആര്.എ. കേസില്‍ നിരപരാധിയാണ്. പക്ഷേ വീണ്ടും പെനാല്‍റ്റി അടയ്ക്കാന്‍ പേപ്പര്‍ വന്നിട്ടുണ്ടെങ്കില്‍ അത് സമൂഹത്തോട് പറയുന്നതില്‍ വൈമനസ്യം കാണിക്കേണ്ട കാര്യമില്ല. കാരണം, ഇന്ന് ആര്‍ക്കും ഒന്നും മറച്ചുവയ്ക്കാനാവില്ല.
കൃത്യമായി കണക്കുകള്‍ കൊടുക്കാത്തതു കൊണ്ട് സര്‍ക്കാര്‍ പിഴ ഇട്ടു. ഈ പിഴ അടച്ച് എഫ്സിആര്‍എ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ലൈസന്‍സ് പുതുക്കി ലഭിക്കുമായിരുന്നു. ഉദ്യോഗസ്ഥരെയും എഫ്സിആര്‍എ വകുപ്പിനെയും കോടതി കയറ്റിയതിന്റെ തിക്തഫലങ്ങള്‍ ഇനിയും വരാം.
കോടതിയില്‍ പോയിട്ട് എന്തു നേട്ടമുണ്ടായി? ലക്ഷങ്ങള്‍ വക്കീലന്മാര് കൊണ്ടുപോയി. ഒന്നേകാല്‍ കോടി ഫ്രീസായിപ്പോയത് എടുക്കാനാവാത്ത സ്ഥിതിയില്‍ തന്നെ കിടക്കുന്നു. ഹൈക്കോടതി 41 ലക്ഷം പെനാല്‍റ്റി അടപ്പിച്ചതും പോയി. ഇനി വേറൊരു 30 ലക്ഷം കൂടി അടയ്ക്കണമെന്ന് എഫ്.സി.ആര്.എ. വകുപ്പ് മറ്റൊരു നോട്ടീസ് കൂടി അയച്ചെന്നും കേള്‍ക്കുന്നു.
പെനാല്‍റ്റി അടച്ചപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം ‘reconsider’ ചെയ്തത് 31 ലക്ഷത്തിന്റെ മറ്റൊരു ബോംബു കൂടി പൊട്ടിച്ചുകൊണ്ടാണ്. ഈ തുക അടയ്ക്കാനുള്ള തത്രപ്പാടിലാണ് ജനറല്‍ എക്സിക്യൂട്ടീവ് എന്ന് കേള്‍ക്കുന്നു.
കോടതി എല്ലാറ്റിന്റെയും അവസാന വാക്കല്ല എന്ന് നമ്മുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മനസ്സിലാക്കണം. ലക്ഷങ്ങളുടെ പണക്കിഴിയും കേസ് നടത്താന്‍ മദ്ധ്യസ്ഥന്മാരുമുണ്ടെങ്കില് ജയിച്ചുകയറാമെന്നാണ് ഈ മണ്ടശിരോമണികളുടെ വിചാരം. ഇവിടെ കോടതി (Judiciary) മാത്രമല്ല ഉള്ളത്. ഒരു ‘legislature’ സംവിധാനവും ഉണ്ട്. പിന്നെ എക്സിക്യൂട്ടീവും. ഒരു പരിധിക്കപ്പുറത്ത് കോടതി ലെജിസ്ലേച്ചറില്‍ ഇടപെടാറില്ല. ഇത് ഇന്ത്യന്‍ പാര്‍ലമെന്റും സംസ്ഥാന നിയമസഭയുമൊക്കെയായി നിറഞ്ഞു നില്ക്കുന്ന നിയമനിര്‍മ്മാണ സഭകളാണ്. ഈ സഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ക്കനുസരിച്ചാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്.
ഈ നിയമങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ അനവധി വകുപ്പുകളില്‍ ഒന്നാണ് എഫ്.സി.ആര്.എ. വിഭാഗം. ഇതിലെ സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന സംവിധാനമാണ് ‘എക്സിക്യൂട്ടീവ്.’
സര്‍ക്കാര്‍ വകുപ്പുകളില്‍ കോടതി കൈകടത്താറില്ല എന്ന് ഇനിയെങ്കിലും സാം ജോര്‍ജ്ജും വില്‍സണ്‍ ജോസഫും മനസ്സിലാക്കണം. നിയമരാഹിത്യം ഉണ്ടായാലേ കോടതി ഇടപെടൂ. ഐ.പി.സി.യുടെ എഫ്.സി.ആര്.എ. ലൈസന്‍സിലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ഒന്നുകില്‍ വല്സന് ഏബ്രഹാമിന് ഇതൊന്നും അറിയില്ല. അല്ലെങ്കില്‍ അദ്ദേഹത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുന്നു. പേപ്പര്‍ വന്നിട്ടുണ്ടെങ്കില്‍ ഏതായാലും 30 ലക്ഷം അടച്ചേ പറ്റൂ.
കോടതി പറഞ്ഞാലേ അടയ്ക്കൂ എന്ന വാശിയിലാണെങ്കില്‍ പണക്കിഴിയുമായി നേരെ എറണാകുളത്തിന് വിട്ടോളൂ. അടിയും കൊണ്ട് പുളിയും കുടിച്ച് കരവും അടച്ച് മടങ്ങാം.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.